തമിഴ് സിനിമാലോകത്താണ് സജീവമെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജ്യോതിക. രാക്കിളിപ്പാട്ട്, സീതാ കല്യാണം എന്നീ മലയാള ചിത്രങ്ങളിൽ ജ്യോതിക അഭിനയിച്ചിട്ടുണ്ട്. ജ്യോതികയും സൂര്യയും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ നിമിഷം നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അത്തരത്തിലുള്ള ചില ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എന്നാൽ ഇത്തവണ സൂര്യയല്ല മറിച്ച് ജ്യോതികയ്‌ക്കൊപ്പമുള്ളത് മക്കളായ ദിയയും ദേവുമാണ്.
മക്കൾക്കൊപ്പമിരുന്ന് പട്ടിക്കുട്ടിയെ ഓമനിക്കുകയാണ് ജ്യോതിക. മകൾ ജ്യോതികളെ പോലെ തന്നെയുണ്ട് കാണാൻ എന്നും ആരാധകർ പറയുന്നു.
‘സൂരരൈ പോട്ര്’ എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം സ്വീകരിക്കാൻ വന്നപ്പോൾ മക്കളുമായാണ് താരങ്ങളെത്തിയത്. സദസ്സിലിരിക്കുന്ന കുട്ടികളുടെ വീഡിയോ ശ്രദ്ധ നേടിയിരുന്നു. 2006ലായിരുന്നു സൂര്യയുടെയും ജ്യോതികയുടെയും വിവാഹം. 2007 ൽ മകൾ ദിയ ജനിച്ചു. പിന്നീട് 3 വർഷങ്ങൾക്കു ശേഷമായിരുന്നു ദേവിന്റെ ജനനം.
ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കാതല്‍’ ആണ് താരത്തിന്റെ പുതിയ ചിത്രം. മമ്മൂട്ടി, ജ്യോതിക എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ആഹ്ലാദത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്.ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിങ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, ഗാനരചന അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, സ്റ്റിൽസ് ലെബിസൺ ഗോപി എന്നിവരാണ് മറ്റു പ്രവര്‍ത്തകര്‍.