scorecardresearch

സ്ത്രീകൾ ജന്മനാ കരുത്തർ, 'പ്രതി പൂവൻകോഴി'യിലെ കഥാപാത്രങ്ങളും: ഉണ്ണി ആർ

ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന സമരങ്ങൾ തന്നെ നോക്കൂ, ജെ​എൻയുവിലായാലും ജാമിയയിലായാലും സമരങ്ങളുടെയൊക്കെ മുൻപന്തിയിൽ നിൽക്കുന്നത് സ്ത്രീകളാണ്

ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന സമരങ്ങൾ തന്നെ നോക്കൂ, ജെ​എൻയുവിലായാലും ജാമിയയിലായാലും സമരങ്ങളുടെയൊക്കെ മുൻപന്തിയിൽ നിൽക്കുന്നത് സ്ത്രീകളാണ്

author-image
Dhanya K Vilayil
New Update
Prathi Poovankozhi, Prathi Poovankozhi release, പ്രതി പൂവൻകോഴി, പ്രതി പൂവൻകോഴി റിലീസ്, പ്രതി പൂവൻകോഴി സിനിമ, Unni R, ഉണ്ണി ആർ, Unni R interview, ഉണ്ണി ആർ അഭിമുഖം, Roshan Andrews, Manju Warrier, റോഷൻ ആൻഡ്രൂസ്, മഞ്ജു വാര്യർ, Unni R, ഉണ്ണി ആർ, IE Malayalam, IE Malayalam interviews, Indian express Malayalam, ഇന്ത്യൻ എക്സ്പ്രസ് മലയാളം, ഐ ഇ മലയാളം

സ്ത്രീകൾ ജന്മനാ കരുത്തരാണ്, വ്യവസ്ഥിതികളാൽ അവർ പരുവപ്പെടാൻ ശ്രമിക്കുന്നുവെന്ന് മാത്രം- പറയുന്നത് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആർ. മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന 'പ്രതി പൂവൻകോഴി' എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഉണ്ണി ആർ ആണ്. തനിക്കു ചുറ്റുമുള്ള സമൂഹത്തിലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങളാണ് 'പ്രതി പൂവൻകോഴി'യുടെ എഴുത്തിനെ സ്വാധീനിച്ചതെന്നു ഉണ്ണി ആർ പറയുന്നു.

Advertisment

"നമ്മുടെ വീട്ടിലും ചുറ്റുവട്ടത്തുമൊക്കെ കാണുന്ന ശക്തരായ നിരവധി സ്ത്രീകൾ. ജന്മനാ കരുത്തരായവർ സ്ത്രീകളാണ് എന്നാണ് പൊതുവിൽ എനിക്ക് തോന്നിയിട്ടുള്ളത്. പാട്രിയാർക്കലായൊരു സമൂഹത്തിൽ മതം, സമൂഹം എന്നിവയൊക്കെ ഉണ്ടാക്കിയ 'വാല്യൂ സിസ്റ്റ'ത്തിന് അനുസരിച്ച് അവർ ജീവിക്കണമെന്ന് ഇവർ നിർബന്ധം പിടിക്കുകയാണ്. സ്ത്രീകൾ കുറേകൂടി സാമ്പത്തികമായി സ്വയംപര്യാപ്തരായി തുടങ്ങിയതോടെയും ആഗോളവത്കരണത്തിന്റെ വരവോടെയും ഫെമിനിസ്റ്റ് സമരത്തോടെയും ആ സിസ്റ്റത്തിന് ഇളക്കം തട്ടിയിട്ടുണ്ട്. ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന സമരങ്ങൾ തന്നെ നോക്കൂ, ജെ​എൻയുവിൽ ആയാലും ജാമിയയിൽ ആയാലും സമരങ്ങളുടെയൊക്കെ മുൻപന്തിയിൽ നിൽക്കുന്നത് സ്ത്രീകളാണ്."

"പാട്രിയാർക്കൽ ആയ സമൂഹത്തെ ചോദ്യം ചെയ്യുന്ന കാര്യങ്ങൾ ഇന്ത്യയിൽ എല്ലായിടത്തുമായി നടക്കുന്നുണ്ട്. പ്രതിരോധങ്ങൾ ഉയർന്നു വരുന്നുണ്ട്. അത്തരം സാമൂഹികസാഹചര്യത്തിൽ രൂപപ്പെടുന്ന കലയിൽ (സിനിമയിൽ ആണെങ്കിലും) ആ മാറ്റങ്ങൾ പ്രതിഫലിക്കുക സ്വാഭാവികമാണ്. ഇപ്പോൾ ഭാഷ, ജെൻഡർ പ്രശ്നങ്ങൾ ഇവയൊക്കെ കൈകാര്യം ചെയ്യുമ്പോൾ കുറച്ച് എഴുത്തുകാർ എങ്കിലും അതിനെ കുറിച്ച് ആലോചിക്കാറുണ്ട്," എഴുത്തിൽ സമകാലിക സാമൂഹ്യാവസ്ഥകൾ എങ്ങനെയാണ് സ്വാധീനം ചെലുത്തുന്നതെന്ന് ഉണ്ണി ആർ വ്യക്തമാക്കി.

"കലയ്ക്ക്, ചില സിനിമകൾക്ക് ഒക്കെ വളരെ പെട്ടെന്ന് ആസ്വാദകരുമായി കണക്റ്റ് ചെയ്യാൻ പറ്റും. ലോകത്തുള്ള ഏതു മനുഷ്യനും ഈ സിനിമയുടെ വിഷയം മനസ്സിലാവും. എല്ലാവർക്കും മനസ്സിലാവുന്ന ജീവിതസാഹചര്യങ്ങളാണ്. കഥ പറയുന്നത് കോട്ടയം പോലുള്ള ഒരു സ്ഥലത്തിന്റെ പശ്ചാത്തലത്തിൽ ആണെങ്കിലും വിഷയത്തിന് ഒരു ഗ്ലോബ്ബൽ സ്വഭാവമുണ്ട്. സബ് ടൈറ്റിൽ ഇല്ലെങ്കിൽ കൂടിയും ഏതു ഭാഷക്കാർക്കും ഈ സിനിമ പറയാൻ ഉദ്ദേശിക്കുന്ന കാര്യം മനസ്സിലാവുമെന്നാണ് ഞാൻ വിചാരിക്കുന്നത്," ഉണ്ണി ആർ പറയുന്നു.

Advertisment

Read more: ഒരു ഒന്നൊന്നര വില്ലൻ: ‘പ്രതി പൂവൻകോഴി’യിലെ കഥാപാത്രത്തെക്കുറിച്ച് റോഷൻ ആൻഡ്രൂസ്

New Release Anusree Manju Warrier Roshan Andrews

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: