scorecardresearch

Christmas Release Movies 2019: ആഘോഷനാളുകൾക്ക് മിഴിവേകാൻ നാല് ക്രിസ്മസ് റിലീസ് ചിത്രങ്ങൾ

Christmas Release 2019: മഞ്ജുവാര്യർ, പൃഥ്വിരാജ്, ജയസൂര്യ, ഷെയ്ൻ നിഗം, ദിലീപ് എന്നിവരുടേതായി താരസമ്പന്നമായ അഞ്ചോളം ചിത്രങ്ങളാണ് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ എത്തുന്നത്

Christmas Release 2019: മഞ്ജുവാര്യർ, പൃഥ്വിരാജ്, ജയസൂര്യ, ഷെയ്ൻ നിഗം, ദിലീപ് എന്നിവരുടേതായി താരസമ്പന്നമായ അഞ്ചോളം ചിത്രങ്ങളാണ് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ എത്തുന്നത്

author-image
Entertainment Desk
New Update
Valiyaperunnal, Prathi Poovankozhi, Driving Licence, Thrissur Pooram Movie Release & Review highlights: വലിയ പെരുന്നാള്‍, പ്രതി പൂവന്‍ കോഴി, ഡ്രൈവിംഗ് ലൈസെന്‍സ്, തൃശൂര്‍ പൂരം സിനിമകള്‍ തിയേറ്ററുകളില്‍

Christmas Release Malayalam Films 2019, Prathi Poovankozhi, Driving License, Thrissur Pooram, Valiyaperunnal: മലയാളികൾ കുടുംബസമേതം തിയേറ്റുകളിലേക്ക് എത്തുന്ന കാലമാണ് ക്രിസ്മസ്,​ ഓണം പോലുള്ള ഉത്സവ സമയങ്ങൾ. അഞ്ചോളം ചിത്രങ്ങളുമായി ഇത്തവണത്തെ ഓണക്കാലം ഗംഭീരമായാണ് കടന്നു പോയത്. ഇപ്പോഴിതാ, അത്രയും തന്നെ ചിത്രങ്ങളുമായി ക്രിസ്മസ് ആഘോഷനാളുകൾക്ക് മിഴിവേകാൻ തിയേറ്ററുകൾ ഒരുങ്ങുകയാണ്.

Advertisment

വൻതാരനിരയുമായി അഞ്ചോളം ചിത്രങ്ങളാണ് ഈ ക്രിസ്മസിന് തിയേറ്ററിലെത്തുന്നത്. മഞ്ജു വാര്യർ, പൃഥ്വിരാജ്, ജയസൂര്യ, ഷെയ്ൻ നിഗം, ദിലീപ് എന്നിവർക്കെല്ലാം ഈ വർഷം ക്രിസ്മസ് റിലീസ് ചിത്രങ്ങളുണ്ട്.

അതേ  സമയം മലയാളം ചിത്രങ്ങളായ 'ട്രാൻസ്', 'ബിഗ് ബ്രദർ എന്നിവ അടുത്ത വർഷമാകും റിലീസ് ഉണ്ടാവുക.

Prathi Poovankozhi Release: പ്രതി പൂവൻകോഴി

Manju Warrier starrer Prathi Poovankozhi Release: മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് ‘പ്രതി പൂവൻകോഴി’. ‘ഹൗ ഓള്‍ഡ് ആര്‍ യൂ?’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാരിയറും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ചിത്രമാണ് ‘പ്രതി പൂവൻകോഴി’. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു തിരികെ വന്നത് റോഷന്‍ ആന്‍ഡ്രൂസിന്റെ ‘ഹൗ ഓള്‍ഡ് ആര്‍ യു’വിലൂടെയായിരുന്നു. ചിത്രം മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ഇരുവരും വീണ്ടും ഒരുമിക്കുമ്പോള്‍ ആരാധകരും പ്രതീക്ഷയിലാണ്.

Advertisment

വസ്ത്ര വ്യാപരക്കടയിലെ സെയില്‍സ് ഗേളായ മാധുരി എന്ന കഥാപാത്രമായാണ് ‘പ്രതി പൂവന്‍ കോഴി’യില്‍ മഞ്ജു എത്തുന്നത്. ഉണ്ണി.ആറിന്റെ പ്രശസ്തമായ കഥയാണ് ‘പ്രതി പൂവന്‍ കോഴി’. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഉണ്ണി.ആര്‍ തന്നെയാണ്. മഞ്ജു വാര്യര്‍, റോഷന്‍ ആന്‍ഡ്രൂസ്, ഉണ്ണി.ആര്‍ മൂന്ന് വലിയ പേരുകള്‍ ഒരുമിക്കുന്ന ചിത്രമെന്നതും പ്രതി പൂവന്‍ കോഴിയുടെ സവിശേഷതയാണ്.

ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്നു. അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ്.പി.ശ്രീകുമാര്‍,ഗ്രേസ് ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജി.ബാലമുരുകനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗോപീ സുന്ദറിന്റേതാണ് സംഗീതം.

Read more: ഒരു ഒന്നൊന്നര വില്ലൻ: ‘പ്രതി പൂവൻകോഴി’യിലെ കഥാപാത്രത്തെക്കുറിച്ച് റോഷൻ ആൻഡ്രൂസ്

Valiyaperunnal Release: വലിയ പെരുന്നാൾ

Shane Nigam Starrer Valiyaperunnal Release: ഷെയ്ൻ നിഗം നായകനാകുന്ന 'വലിയ പെരുന്നാൾ' ആക്ഷനും കോമഡിയും റൊമാൻസുമെല്ലാം ചേർന്ന ഒരു ആഘോഷ ചിത്രമാണ് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഡിസംബര്‍ 20നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

ഒരു പ്രൊഫഷണല്‍ ഡാന്‍സറായിട്ടാണ് ഷെയ്ന്‍ ചിത്രത്തിൽ അഭിനയിക്കുന്നത്. ഡിമല്‍ ഡെന്നിസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ഫില്‍റ്റര്‍ കോപ്പി അടക്കമുള്ള വെബ് സീരിസികളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഹിമിക ബോസ് ആണ് ചിത്രത്തിലെ നായികയാവുന്നത്. സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അന്തരിച്ച പ്രശസ്ത നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ അവസാനത്തെ ചിത്രം കൂടിയാണ് 'വലിയപെരുന്നാള്‍'.

മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോണിഷാ രാജീവ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്‍വര്‍ റഷീദും സഹനിര്‍മാതാവാണ്. ഡിമല്‍, തസ്രീഖ് അബ്ദുള്‍ സലാം എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. സംഗീതം റെക്‌സ് വിജയന്‍.

Driving Licence Release: ഡ്രൈവിംഗ് ലൈസൻസ്

Prithviraj starrer Driving Licence Release: ഒരു സൂപ്പർസ്റ്റാറും ആരാധകനും തമ്മിലുള്ള ആരാധനയുടെയും ഈഗോയുടേയും കഥ പറയുന്ന ചിത്രമാണ് ‘ഡ്രൈവിംഗ് ലൈസൻസ്’. ‘ഹണി ബീ ടു’വിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയൊരുക്കുന്നത് സച്ചിയാണ്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ഒമ്പത് വർഷത്തിനു ശേഷം പൃഥ്വിരാജും സുരാജും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഡ്രൈവിംഗ് ലൈസൻസി’ന് ഉണ്ട്. ‘തേജാഭായ് ആന്‍ഡ്‌ ഫാമിലി’യിൽ ആയിരുന്നു ഏറ്റവും ഒടുവിൽ ഇരുവരും ഒന്നിച്ച് സ്ക്രീൻ പങ്കിട്ടത്. പൃഥ്വിരാജിനോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് ‘ഡ്രൈവിംഗ് ലൈസൻസി’ൽ സുരാജിനുമുള്ളത്. ഡിസംബർ 20 നാണ് ചിത്രത്തിന്റെ റിലീസ്.

Read more: ഒപ്പമൊരു ഫോട്ടോയെടുക്കാൻ ലാലേട്ടനു പിന്നാലെ നടന്നത് വർഷങ്ങൾ: സുരാജ് വെഞ്ഞാറമൂട്

Thrissur Pooram Release: തൃശൂർ പൂരം

Jayasurya starrer Thrissur Pooram Release: ജയസൂര്യയുടെ മാസ് ചിത്രം ‘തൃശൂർ പൂരം’ ക്രിസ്മസ് റിലീസായി തിയേറ്ററുകളിലേക്ക്. സ്വാതി റെഡ്ഡിയാണ് ചിത്രത്തിൽ ജയസൂര്യയുടെ നായികയായി എത്തുന്നത്. ‘ആട് 2’ വിനുശേഷം ജയസൂര്യ-വിജയ് ബാബു ടീം ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് സംഗീതസംവിധായകനായ രതീഷ് വേഗയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമാണം.

ജയസൂര്യയ്ക്ക് ഒപ്പമുള്ള ‘ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് ‘തൃശൂർ പൂരം’. ‘ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ’, ‘ആട് ഒരു ഭീകരജീവിയാണ്’, ‘ആട് 2’ എന്നിവയായിരുന്നു മുൻ ചിത്രങ്ങൾ. ‘പുണ്യാളൻ അഗർബത്തീസ്’ എന്ന ചിത്രത്തിനു ശേഷം വീണ്ടും തൃശൂരിന്റെ പശ്ചാത്തലത്തിലുള്ള ഒരു ചിത്രത്തിൽ കൂടി ജയസൂര്യ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

Read more: പരാജയപ്പെട്ട സിനിമകളാണ് ശരികളിലേക്ക് നയിച്ചത്: ജയസൂര്യ

My Santa Release: മൈ സാന്റാ

Dileep starrer My Santa Release: ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി സംവിധായകൻ സുഗീത് സംവിധാനം ചെ്യുന്ന ചിത്രമാണ് മൈ സാന്റാ. ഒരു കൊച്ചു പെൺകുട്ടിയും സാന്റായും തമ്മിലുള്ള​ ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

അനുശ്രീ, സണ്ണി വെയ്ൻ എന്നിവരും ചിത്രത്തിലുണ്ട്. നിഷാദ് കോയ, അജീഷ് ​ഒ കെ, സജിത്ത് കൃഷ്ണ, സരിത സുഗീത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് സംഗീതമൊരുക്കുന്നത് വിദ്യാസാഗറാണ്. നവാഗതനായ ജെമിൻ സിറിയക് ആണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്.

Dileep Prithviraj Shane Nigam Jayasurya Manju Warrier New Release

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: