/indian-express-malayalam/media/media_files/uploads/2021/05/Poornima-Indrajitth-Prarthana.jpg)
മക്കളെ സുഹൃത്തുക്കളെ പോലെ കാണുന്ന ഒരമ്മയാണ് പൂർണിമ ഇന്ദ്രജിത്ത്. മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും അമ്മയൊരു കൂട്ടുകാരി കൂടിയാണ്. ഇപ്പോഴിതാ, മദേഴ്സ് ഡേയിൽ പ്രാർത്ഥന പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. അമ്മയെ എടുത്തുയർത്തുന്ന പ്രാർത്ഥനയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. തന്നോളം വളർന്ന മകൾക്കൊപ്പം നിൽക്കുന്ന പൂർണിമയുടെ ചിത്രം അതിശയത്തോടെയാണ് ആരാധകരും നോക്കി കാണുന്നത്. ഇതാര് സന്തൂർ മമ്മിയോ എന്നാണ് ആരാധകരുടെ കമന്റ്.
അച്ഛനും അമ്മയും അഭിനയത്തിന്റെ വഴിയേ പോയപ്പോൾ സംഗീത ലോകത്തേക്കാണ് ഇന്ദ്രജിത്തിന്റെയും പൂർണിമ ഇന്ദ്രജിത്തിന്റെയും മകൾ പ്രാർത്ഥന എത്തിയത്. തന്റെ സ്വരമാധുര്യത്തിലൂടെ ചെറുപ്രായത്തിൽ തന്നെ പ്രാർത്ഥന നിരവധി ആരാധകരെ നേടിയെടുത്തു. സോഷ്യൽ മീഡിയയിൽ പ്രാർത്ഥനയുടെ പാട്ടുകളും ഡബ്സ്മാഷ് വീഡിയോകൾക്കും വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്.
അമ്മയെ പോലെ തന്നെ ഫാഷനിലും മുന്നിലാണ് പ്രാർത്ഥന. അടുത്തിടെ പ്രാർത്ഥനയുടെ പുത്തൻ ഹെയർ സ്റ്റൈൽ ചിത്രങ്ങൾ വൈറലായിരുന്നു.
മലയാളത്തിൽ മോഹൻലാൽ, ടിയാൻ, കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലെൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രാർത്ഥന പാടിയിട്ടുണ്ട്. അടുത്തിടെ ഹിന്ദിയിലും പ്രാർത്ഥന അരങ്ങേറ്റം കുറിച്ചിരുന്നു. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത ‘തായ്ഷി’നു വേണ്ടി ‘രേ ബാവ്‌രെ’ എന്ന പാട്ടാണ് പ്രാർത്ഥന പാടിയത്. ഗോവിന്ദ് വസന്തയാണ് പാട്ടിന്റെ സംഗീതസംവിധായകൻ.
Read more: ഈ അമ്മൂമ്മ കിടുവാ; മല്ലിക സുകുമാരനൊപ്പം പ്രാർത്ഥനയുടെ നൃത്തം, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.