scorecardresearch

മല്ലു സ്‌പൈഡർമാൻ; പ്രണവിന്റെ ഗുഹകയറ്റത്തിനു കൈയ്യടിച്ച് ആരാധകർ

റോക്ക് ക്ലൈംബിംഗിലുള്ള പ്രണവിന്റെ പാടവം തെളിയിക്കുന്ന ഒരു പഴയ വീഡിയോ ശ്രദ്ധ നേടുന്നു

റോക്ക് ക്ലൈംബിംഗിലുള്ള പ്രണവിന്റെ പാടവം തെളിയിക്കുന്ന ഒരു പഴയ വീഡിയോ ശ്രദ്ധ നേടുന്നു

author-image
Entertainment Desk
New Update
Pranav Mohanlal, Pranav Mohanlal travel video, Pranav Mohanlal rock climbing video

യാത്രകളോടും സാഹസികതയോടുമൊക്കെ ഏറെ താൽപ്പര്യമുള്ള വ്യക്തിയാണ് നടൻ പ്രണവ് മോഹൻലാൽ. ഓരോ സിനിമ കഴിയുമ്പോഴും തനിക്കിഷ്ടപ്പെട്ട ദേശങ്ങളിലേക്ക് യാത്രകൾ പോവാനാണ് പ്രണവിനിഷ്ടം. ജിംനാസ്റ്റിക്സ്, സ്കൈ ഡൈവിംഗ്, റോക്ക് ക്ലൈംബിംഗ്, പാർക്കൗർ, സര്‍ഫിങ് എന്നിവയിലെല്ലാം പ്രണവ് പരിശീലനം നേടിയിട്ടുണ്ട്.

Advertisment

റോക്ക് ക്ലൈംബിംഗിലുള്ള പ്രണവിന്റെ പാടവം തെളിയിക്കുന്ന ഒരു ത്രോ ബോക്ക് വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 2017ൽ തായ്‌ലന്റിലെ താൻസായിൽ നിന്നും പകർത്തിയ വീഡിയോ ആണിത്.

മല്ലു സ്‌പൈഡർമാൻ എന്നാണ് വീഡിയോയ്ക്ക് ആരാധകർ കമന്റ് നൽകിയിരിക്കുന്നത്. "ബാബുവിന്റെ കഥ സിനിമയായാൽ ഇയാളല്ലാതെ വേറൊരു ഓപ്ഷൻ ഇപ്പോൾ നിലവിലില്ല," എന്നാണ് മറ്റൊരു കമന്റ്.

സെലബ്രിറ്റി പദവിയോ സ്റ്റാർഡമോ ആഘോഷിക്കാൻ ഇഷ്ടപ്പെടാത്ത പ്രണവ് മാധ്യമങ്ങൾക്കു മുന്നിൽ നിന്നും ഉൾവലിഞ്ഞു നടക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. അഭിമുഖങ്ങളിലൊന്നും പ്രണവ് പൊതുവെ പങ്കെടുക്കാറില്ല. "മീഡിയയോട് എനിക്ക് ദേഷ്യമില്ല. പക്ഷേ എന്റെ വ്യക്തിപരമായ കാര്യങ്ങൾ അറിഞ്ഞിട്ട് ആളുകൾക്ക് എന്തെങ്കിലും നേട്ടമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല," എന്നാണ് ഇതിനെ കുറിച്ച് പ്രണവ് ഒരിക്കൽ പറഞ്ഞത്.

Advertisment

അടുത്തിടെയായി, തന്റെ യാത്രകളുടെ ചിത്രങ്ങൾ പ്രണവ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു തുടങ്ങിയിട്ടുണ്ട്. യാത്രയ്ക്ക് ഇടയിൽ താൻ പകർത്തിയ ചിത്രങ്ങളും പ്രണവ് പങ്കുവച്ചിട്ടുണ്ട്. ഓരോ ചിത്രങ്ങളും അവയെടുത്ത സ്ഥലങ്ങളുടെ പേരുകൾക്കൊപ്പമാണ് പ്രണവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് പുതുതായി പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾക്ക് ഒരുപാട് പേർ കമന്റ് ചെയ്യുന്നുണ്ട്. പ്രണവിന്റെ ഫൊട്ടോഗ്രഫിയെ പുകഴ്ത്തിക്കൊണ്ടുള്ളതാണ് കമന്റുകൾ.

Read more: ആംസ്റ്റർഡാം യാത്രാചിത്രവുമായി പ്രണവ് മോഹൻലാൽ

പ്രണവ് നായകനായെത്തിയ മൂന്നാമത്തെ ചിത്രം ഹൃദയം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിംഗ് തുടരുകയാണ്. കല്യാണി പ്രിയദർശനും ദർശനയുമാണ് ചിത്രത്തിലെ നായികമാർ. നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് നിർമ്മിച്ച ചിത്രം കൂടിയാണ് 'ഹൃദയം'. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമ്മിച്ചത്.

Pranav Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: