യാത്രകളോട് പ്രണവിനുള്ള താൽപ്പര്യത്തെ കുറിച്ച് പ്രേക്ഷകർക്കും അറിവുള്ളതാണ്. യാത്ര ചെയ്യാനുള്ള അവസരങ്ങളൊന്നും പ്രണവ് പാഴാക്കാറില്ല. ട്രാവൽ ബാഗും തൂക്കി കുന്നും മലയും താണ്ടുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ആംസ്റ്റർഡാം യാത്രയിൽ നിന്നുള്ള ചിത്രമാണ് പ്രണവ് ഇപ്പോൾ ഷെയർ ചെയ്യുന്നത്.
അടുത്തിടെ, ഹിമാചൽ പ്രദേശിൽ നിന്നുള്ള ചിത്രങ്ങളും പ്രണവ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു. സ്പിതി താഴ്‌വരയിൽ നിന്നും പാർവതി വാലിയിൽ നിന്നുള്ള ചിത്രവുമൊക്കെ പ്രണവിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധ കവർന്നിരുന്നു.
Read more: ‘ആ പോയ മനുഷ്യനാണ് പ്രണവ് മോഹൻലാൽ;’ വൈറലായി വിഡിയോ
പ്രണവ് നായകനായെത്തിയ മൂന്നാമത്തെ ചിത്രം ഹൃദയം ഇപ്പോൾ ഒടിടിയിൽ സ്ട്രീമിംഗ് തുടരുകയാണ്. കല്യാണി പ്രിയദർശനും ദർശനയുമാണ് ചിത്രത്തിലെ നായികമാർ. നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് നിർമ്മിച്ച ചിത്രം കൂടിയാണ് ‘ഹൃദയം’. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമ്മിച്ചത്.