scorecardresearch

ഇതിപ്പോ ലാലേട്ടന് വരെ ആള് മാറി പോകുമല്ലോ; പ്രണവിനൊരു അപരൻ

പ്രണവ് മോഹൻലാലുമായുള്ള രൂപസാദൃശ്യം കൊണ്ട് ശ്രദ്ധ നേടുകയാണ് ബാംഗ്ലൂർ സ്വദേശിയായ ഈ ചെറുപ്പക്കാരൻ

പ്രണവ് മോഹൻലാലുമായുള്ള രൂപസാദൃശ്യം കൊണ്ട് ശ്രദ്ധ നേടുകയാണ് ബാംഗ്ലൂർ സ്വദേശിയായ ഈ ചെറുപ്പക്കാരൻ

author-image
Entertainment Desk
New Update
Pranav Mohanlal Doppleganger, Pranav Mohanlal Look-Alike, Prathap Gopal

Pranav Mohanlal's Doppleganger Prathap Gopal

താരങ്ങളുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിൽ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിട്ടുള്ള നിരവധി പേരുണ്ട്. ഇപ്പോൾ, പ്രണവ് മോഹൻലാലുമായുള്ള രൂപസാദൃശ്യം കൊണ്ട് ശ്രദ്ധ നേടുകയാണ് പ്രതാപ് ഗോപാൽ എന്ന ചെറുപ്പക്കാരൻ. ബാംഗ്ലൂർ സ്വദേശിയായ പ്രതാപ് ഒരു ഫാഷൻ ഡിസൈനറാണ്. കഴിഞ്ഞ ഒരു വർഷത്തോളമായി തന്റെ പേരിനേക്കാളും കൂടുതൽ കേട്ടിട്ടുള്ളത് പ്രണവ് എന്ന വിളിയാണെന്നാണ് പ്രതാപ് പറയുന്നത്.

Advertisment

"എന്റെ പേരിനേക്കാളും ഞാൻ കൂടുതൽ കേട്ടിട്ടുള്ള പേര് പ്രണവ് എന്നാണ്. ജൂലൈ 2022ലാണ് ആദ്യമായി എന്നോട് ഒരു പെൺകുട്ടി നിങ്ങൾ പ്രണവിനെ പോലെയുണ്ടെന്നു പറയുന്നത്. പിന്നീട് നിരവധി പേർ ഈ രൂപസാദൃശ്യത്തെ കുറിച്ചു പറഞ്ഞു. പലരും വന്ന് പ്രണവല്ലേ, മോഹൻലാലിന്റെ മകനല്ലേ എന്നൊക്കെ ചോദിക്കും. ചിലരെന്നെ ഉദ്ഘാടനത്തിനൊക്കെ വിളിച്ചിട്ടുണ്ട്. ഒരു അവാർഡ് പരിപാടിയ്ക്ക് പോയപ്പോൾ കുറേ സെലിബ്രിറ്റികളും ഞാൻ പ്രണവാണെന്നു തെറ്റിദ്ധരിച്ചു," പ്രതാപ് പറയുന്നു.

താൻ പ്രണവല്ലെന്നു പറഞ്ഞാലും പലരും വിശ്വസിക്കാൻ കൂട്ടാക്കാറില്ലെന്നും പ്രതാപ് പറയുന്നു. ഈ രൂപസാദൃശ്യത്തെ കുറിച്ച് ദൈവത്തിന്റെ മാജിക് എന്നു വിശേഷിപ്പിക്കാനാണ് പ്രതാപിനിഷ്ടം.

Advertisment

ബാംഗ്ലൂരിലാണ് പ്രതാപ് ജനിച്ചതും വളർന്നതുമൊക്കെ. കുറച്ചു കാലം ഐടി കമ്പനിയിൽ വർക്ക് ചെയ്തിരുന്നു. പിന്നീടാണ് ഫാഷൻ ഡിസൈനിലേക്ക് പ്രതാപ് ചുവടുമാറിയത്. കന്നഡ, തമിഴ്, തെലുങ്ക് ഭാഷകൾ അറിയുമെങ്കിലും ഇപ്പോൾ മലയാളം പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതാപ്. എവിടെ ചെന്നാലും പ്രണവല്ലേ എന്നു ചോദിച്ചു അരികിലെത്തുന്ന മലയാളികളോട് സംസാരിക്കാൻ മലയാളം പഠിച്ചെടുക്കാനുള്ള ശ്രമങ്ങളിലാണ് പ്രതാപ്.

Mohanlal Pranav Mohanlal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: