/indian-express-malayalam/media/media_files/uploads/2023/06/Prakash-Raj.jpeg)
Entertainment Desk/ IE Malayalam
അഭിനയത്തിലും തന്റെ അഭിപ്രായങ്ങൾ വ്യക്തമായി പറയുന്നതിലും ശ്രദ്ധ നേടിയിട്ടുള്ള താരമാണ് പ്രകാശ് രാജ്. വ്യവസായ രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് താരം. ഹൈദരബാദിലാണ് പ്രകാശ് രാജിന്റെ ഉടമസ്ഥതയിലുള്ള പ്രകാശം എന്ന ഫാംഹൗസ് സ്ഥിതി ചെയ്യുന്നത്. ഫാംഹൗസ് സന്ദർശിച്ച വ്യക്തികൾ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന വീഡിയോകൾ വൈറലായിരുന്നു.
തികച്ചും പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന രീതിയിലുള്ള നിർമാണമാണ് ഫാംറിസോർട്ടിനെ വ്യത്യസ്ഥമാക്കുന്നത്. ഹൈദരാബാദിലെ തന്നെ ഏറ്റവും മികച്ച റിസോർട്ടുകളിലൊന്നാണ് പ്രകാശം. വീവേഴ്സ് നെസ്റ്റ് എന്ന ആശയത്തിലാണ് റിസോർട്ടിലെ ചില മുറികൾ നിർമിച്ചിരിക്കുന്നത്. ഒരു ഫാംഹൗസിന്റെ എല്ലാ വിധത്തിലുള്ള എസെൻസുകളും നിറഞ്ഞ രീതിയിലാണ് ഡിസൈനിങ്ങ്. പ്രൈവറ്റ് സിറ്റൗട്ടുകളും പോർച്ചുകളും നിങ്ങളുടെ സ്വകാര്യത നിലനിർത്താൻ സഹായിക്കും. ഓപ്പൺ റൂഫ് ബാത്ത്റൂമും റിസോർട്ടിന്റെ സവിശേഷതകളിലൊന്നാണ്. റെഡ് കണ്ടെയിനർ എന്ന് പേരു നൽകിയിട്ടുള്ള മുറികളും ഇവിടെയുണ്ട്.
പച്ച പുൽത്തകിടി നിറഞ്ഞ മുറ്റം, ചെറിയ ഊഞ്ഞാലുകൾ, വളർത്തു മൃഗങ്ങളെ പരിപാലിക്കാനുള്ളയിടം എന്നിവ റിസോർട്ടിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്. ട്രാക്റ്റർ റൈഡ്, സൈക്കിൾ റൈഡ്,ഏറുമാടം തുടങ്ങിയ സേവനങ്ങളും നൽകുന്നുണ്ട്. ബൊഫേ രീതിയിലുള്ള ഭക്ഷണമാണ് ഇവിടെ പിന്തുടരുന്നത്. വീഗനായ വ്യക്തികൾക്ക് അതിനനുസരിച്ചുള്ള വിഭവങ്ങളും നൽകും.
പ്രകൃതിയോടിണങ്ങി വർക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. വിശേഷ സമയങ്ങളും ഓഫറർ അടങ്ങിയ സേവനങ്ങളും നൽകും.
പ്രകാശ് രാജ് എന്ന നടന്റെ യൂണീക്ക്നസിന് ചേരുന്ന രീതിയിലുള്ള റിസോർട്ടാണ് പ്രകാശം. അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് അനവധി താരങ്ങളും റിസോർട്ട് സന്ദർശിച്ചിട്ടുണ്ട്. സാമന്തയാണ് പ്രകാശത്തിലെത്തി തന്റെ ദിനങ്ങൾ ആസ്വദിച്ച താരങ്ങളിലൊരാൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.