scorecardresearch

ചിത്രീകരണത്തിനിടെ പരുക്ക്; ശസ്ത്രക്രിയ വിജയകരമെന്ന് പ്രകാശ് രാജ്

വീഴ്ചയിൽ കൈകൾക്ക് പരുക്കേൽക്കുകയായിരുന്നു

വീഴ്ചയിൽ കൈകൾക്ക് പരുക്കേൽക്കുകയായിരുന്നു

author-image
Entertainment Desk
New Update
Prakash Raj, Prakash Raj operation, Prakash Raj surgery, Prakash Raj news, Prakash Raj update, Prakash Raj twitter

തമിഴ് സിനിമ ചിത്രീകരണത്തിനിടെ നടൻ പ്രകാശ് രാജിന് പരുക്ക് പറ്റുകയും കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം ഇപ്പോൾ.

Advertisment

"ചെകുത്താൻ തിരികെ വന്നിരിക്കുന്നു. ശസ്ത്രക്രിയ വിജയകരം. നന്ദി ഡോ. ഗുരുവറെഡ്ഡി. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നന്ദി. ഉടനെ തിരികെയെത്തുന്നതായിരിക്കും," പ്രകാശ് രാജ് ട്വീറ്റ് ചെയ്യുന്നു. ആശുപത്രി ബെഡ്ഡിൽ നിന്നുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

publive-image

ധനുഷ് നായകനാവുന്ന 'തിരുചിട്രംബലം' സിനിമയുടെ ചിത്രീകരണം ചെന്നൈയിൽ പുരോഗമിക്കുന്നതിനിടയിലാണ് പ്രകാശ് രാജിന് പരുക്ക് പറ്റിയത് എന്നാണ് റിപ്പോർട്ട്.

Advertisment
publive-image

ഏറ്റവും ഒടുവിൽ തമിഴ് ആന്തോളജി ചിത്രമായ 'നവരസ'യിലാണ് പ്രകാശ് രാജിനെ കണ്ടത്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്തി 'എതിരി' എന്ന ഹ്രസ്വചിത്രത്തിൽ രേവതി, വിജയ് സേതുപതി എന്നിവർക്കൊപ്പമാണ് പ്രകാശ് രാജ് വേഷമിട്ടത്.

പൊന്നിയിൻ സെൽവൻ, കെജിഎഫ് 2, പുഷ്പ, അണ്ണാതെ തുടങ്ങി ഒരുപിടി വമ്പൻ ചിത്രങ്ങളാണ് അണിയറയിൽ പ്രകാശ് രാജിന്റേതായി ഒരുങ്ങുന്നത്.

Read more: ആരോടും വെറുപ്പില്ല, പക്ഷേ മനുഷ്യത്വവിരുദ്ധമായ കാര്യങ്ങള്‍ കണ്ടാല്‍ പ്രതികരിക്കും: പ്രകാശ് രാജ്

Prakash Raj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: