/indian-express-malayalam/media/media_files/uploads/2021/11/Prakash-Raj-Jai-Bheem.jpg)
ആമസോൺ പ്രൈമിൽ വിജയകരമായി പ്രദർശനം തുടരുന്ന സിനിമയാണ് സൂര്യ നായകനായ 'ജയ് ഭീം'. ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. എന്നാൽ ചിത്രത്തിലെ ഒരു രംഗവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചിലർ പ്രകാശ് രാജിനെതിരെ വിമർശനം ഉയർത്തുകയാണ്. പ്രകാശ് രാജിന്റെ പോലീസ് കഥാപാത്രം ഹിന്ദിയിൽ സംസാരിക്കുന്ന ഒരാളെ തല്ലുന്ന രംഗമുണ്ട്. ഹിന്ദി വിരുദ്ധ പ്രചാരണം എന്ന പേരിലാണ് ഒരു വിഭാഗം ആളുകൾ ഈ രംഗത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ഇപ്പോഴിതാ, വിഷയത്തിൽ പ്രകാശ് രാജ് തന്നെ തന്റെ പ്രതികരണം അറിയിക്കുകയാണ്. "ജയ് ഭീം ദളിതർക്കെതിരെ നടക്കുന്ന അനീതിയെ കുറിച്ചുള്ള ചിത്രമാണ്. 'ജയ് ഭീം' പോലൊരു സിനിമ കണ്ടതിന് ശേഷം, അവർ അതിൽ ദളിതരുടെ വേദന കണ്ടില്ല, അവരതിൽ അനീതി കാണുകയോ ഭയപ്പെടുകയോ ചെയ്തില്ല, അവർ കണ്ടത് മുഖത്തടി മാത്രം. അവർക്ക് അത് മാത്രമാണ് മനസ്സിലായത്; ഇത് അവരുടെ അജണ്ടയെ തുറന്നുകാട്ടുകയാണ്," പ്രകാശ് രാജ് പറഞ്ഞു.
Read more: കൂരിരുട്ടിലെ നേർത്ത പ്രകാശമായി ‘ജയ് ഭീം’
ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ജ്യോതികയും സൂര്യയും ചേർന്നാണ്. സൂര്യയോടൊപ്പം ലിജോമോൾ ജോസ്, കെ.മണികണ്ഠൻ, രജിഷ വിജയൻ, പ്രകാശ് രാജ്, റാവു രമേഷ് തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.