/indian-express-malayalam/media/media_files/uploads/2023/02/shahrukh-khan-prakash-raj.jpg)
തന്റെ നിലപാടുകൾ ശക്തമായി തുറന്നു പറയുന്ന നടനാണ് തെന്നിന്ത്യൻ താരം പ്രകാശ് രാജ്. തിരുവനന്തപുരത്ത് അരങ്ങേറിയ മാതൃഭൂമി അക്ഷര മേളയിൽ പങ്കെടുക്കാനെത്തിയതാണ് താരം. പഠാൻ ചിത്രത്തെ വിമർശിക്കുന്നവർ കുരയ്ക്കും മാത്രമാണ് ചെയ്യുക പക്ഷെ കടിക്കില്ലെന്നാണ് പ്രകാശ് രാജ് പറഞ്ഞത്.
"അവർക്ക് പഠാൻ നിരോധിക്കണമെന്നായിരുന്നു. 700 കോടി കളക്ഷൻ നേടിയ ചിത്രമാണ് ഇപ്പോൾ പഠാൻ. പഠാൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടവർക്ക് 30 കോടിയ്ക്ക് പോലും മോദിയുടെ ചിത്രം പ്രദർശിപ്പിക്കാനായില്ല. അവർ കുരയ്ക്കുക മാത്രമേയുള്ളൂ പക്ഷെ കടിക്കില്ല" പ്രകാശ് രാജ് പറഞ്ഞു.
"ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മോശമായ ചിത്രമാണ് കശ്‌മീർ ഫയൽസ്, പക്ഷെ നമുക്കറിയാം ഇതാര് നിർമിച്ചതാണെന്നത്. അന്താരാഷ്ട്ര ജൂറി അതിനെ മാറ്റി നിർത്തുകയാണ് ഉണ്ടായത്. എന്തുകൊണ്ടാണ് തനിക്ക് ഓസ്‌കാർ ലഭിക്കാത്തതെന്നാണ് സംവിധായകൻ ചോദിക്കുന്നത്. വളരെ സെൻസിറ്റിവായിട്ടുള്ള മാധ്യമമാണ് നമുക്ക് ചുറ്റുമുള്ളത്. ഒരു പ്രത്യേക അജണ്ടയിലുള്ള ചിത്രം ഇവിടെ ചെയ്യാനാകും. എനിക്കു ലഭിച്ച വിവരങ്ങൾ അനുസരിച്ച് 2000 കോടിയാണ് ഇത്തരം ചിത്രങ്ങൾ ഒരുക്കാൻ അവർ മാറ്റിവച്ചിരിക്കുന്നത്. പക്ഷെ നിങ്ങൾക്ക് എപ്പോഴും ഒരാളെ വിഡ്ഡിയാക്കാനാകില്ല" വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിൽ ഒരുങ്ങിയ കശ്‌മീർ ഫയൽസിനെ വിമർശിച്ചു കൊണ്ട് പ്രകാശ് രാജ് പറഞ്ഞു.
പഠാനിലെ ബേഷാറം റാങ്ങ് എന്ന ഗാനത്തിൽ ദീപിക പദുക്കോൺ ധരിച്ച് കാവി വസ്ത്രത്തിന് എതിരെയാണ് പ്രതിഷേധങ്ങൾ ഉയർന്നത്. എന്നാൽ പ്രതിഷേധങ്ങൾക്കിടയിലും 800 കോടിയിലേറെ കളക്ഷൻ ചിത്രം നേടി കഴിഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.