scorecardresearch

പൊറിഞ്ചു മറിയം ജോസ് ഇന്ന് തിയേറ്ററുകളിൽ

ഓഗസ്റ്റ് 15ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പ്രളയക്കെടുതി കാരണം മാറ്റിവയ്ക്കുകയായിരുന്നു

ഓഗസ്റ്റ് 15ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പ്രളയക്കെടുതി കാരണം മാറ്റിവയ്ക്കുകയായിരുന്നു

author-image
Entertainment Desk
New Update
പൊറിഞ്ചു മറിയം ജോസ്, പൊറിഞ്ചു മറിയം ജോസ് റിവ്യൂ, പൊറിഞ്ചു മറിയം ജോസ് റിലീസ്, Porinju Mariyam Jose, Porinju Mariyam Jose release, Porinju Mariyam Jose review, Porinju Mariyam Jose rating, Porinju Mariyam Jose joju, Porinju Mariyam Jose joshiy,

പൊറിഞ്ചു മറിയം ജോസ്, പൊറിഞ്ചു മറിയം ജോസ് റിവ്യൂ, പൊറിഞ്ചു മറിയം ജോസ് റിലീസ്, Porinju Mariyam Jose, Porinju Mariyam Jose release, Porinju Mariyam Jose review, Porinju Mariyam Jose rating, Porinju Mariyam Jose joju, Porinju Mariyam Jose joshiy,

ഒരിടവേളക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ് ഇന്ന് തിയേറ്ററുകളിലെത്തുന്നു. ജോജു ജോർജ്, ചെമ്പൻ ജോസ് വിനോദ്, നൈല ഉഷ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisment

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍.ചന്ദ്രന്‍ ആണ്.

അജയ് ഡേവിഡ് കാച്ചപ്പിള്ളി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു നായകന്‍ ആയി എത്തുന്ന ചിത്രമാണ് ‘പൊറിഞ്ചു മറിയം ജോസ്’.

Read More: Porinju Mariyam Jose: ആരാണ് കാട്ടാളൻ പൊറിഞ്ചു മറിയം?: ജോജു പറയുന്നു

Advertisment

ഓഗസ്റ്റ് 15ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പ്രളയക്കെടുതി കാരണം മാറ്റിവയ്ക്കുകയായിരുന്നു. ‘കാട്ടാളൻ പൊറിഞ്ചു’ എന്ന തന്റെ കഥാപാത്രത്തെക്കുറിച്ച് ജോജുവിന്റെ വാക്കുകൾ ഇങ്ങനെ.

“തൃശ്ശൂരിൽ ജീവിച്ചിരുന്ന ഒരു യഥാർത്ഥ മനുഷ്യന്റെ ജീവിതം ആസ്പദമാക്കിയാണ് കാട്ടാളൻ പൊറിഞ്ചു രൂപപ്പെടുത്തിയിരിക്കുന്നത്. പൂരങ്ങളുടെയും പെരുന്നാളുകളുടെയും നാടാണ് തൃശൂർ. ഞങ്ങളുടെയൊക്കെ ചെറുപ്പത്തിൽ പെരുന്നാളിന് അടി ഉറപ്പാണ്. ഒരു വശത്തു ബാൻഡ് മേളം കൊട്ടിക്കയറുമ്പോൾ മറുവശത്തു അടി പൊട്ടിക്കയറും. അങ്ങനെ അടി പൊറിഞ്ചുമാർ അന്ന് നാട്ടിൽ ധാരാളമുണ്ടായിരുന്നു. ആയുധങ്ങൾ ഉപയോഗിച്ചുള്ള അടിയല്ല. അത് കൊണ്ട് ജീവഹാനിയൊന്നും ഉണ്ടാകില്ല. ചില പെരുന്നാളിന് ഉണ്ടാകുന്ന അടിയുടെ തുടർച്ച അടുത്ത പെരുന്നാളിനായിരിക്കും. അങ്ങനെയുള്ളൊരു പൊറിഞ്ചുവാണ് എന്റെ കഥാപാത്രം.” മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ജോജു പറയുന്നു.

ഒരിടവേളയ്ക്കുശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിനുണ്ട്. മോഹൻലാൽ നായകനായ ആക്ഷൻ ത്രില്ലർ ചിത്രമായ ‘ലൈലാ ഓ ലൈലാ’ ആയിരുന്നു ഒടുവിൽ തിയേറ്ററുകളിലെത്തിയ ജോഷി ചിത്രം. 2015 മേയ് 14 നായിരുന്നു ചിത്രം റിലീസിനെത്തിയത്. അതുകൊണ്ടു തന്നെ, ഏതാണ്ട് നാലുവർഷം നീണ്ട ഇടവേളയ്ക്കു ശേഷം പുതിയ ചിത്രവുമായി ജോഷിയെത്തുമ്പോൾ പ്രതീക്ഷകളേറെയാണ്.

Joju George Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: