Latest News
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
UEFA EURO 2020: ഫ്രാന്‍സ്, ജര്‍മനി, പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍
ഛായാഗ്രാഹകനും സംവിധായകനുമായ ശിവന്‍ അന്തരിച്ചു
Copa America 2021: രക്ഷകനായി കാസിമീറൊ; ബ്രസീലിന് മൂന്നാം ജയം
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില
54,069 പുതിയ കേസുകള്‍; 1321 കോവിഡ് മരണം

Porinju Mariyam Jose: ആരാണ് കാട്ടാളൻ പൊറിഞ്ചു മറിയം?: ജോജു പറയുന്നു

Porinju Mariyam Jose: തൃശ്ശൂരിൽ ജീവിച്ചിരുന്ന ഒരു യഥാർത്ഥ മനുഷ്യന്റെ ജീവിതം ആസ്പദമാക്കിയാണ് കാട്ടാളൻ പൊറിഞ്ചു രൂപപ്പെടുത്തിയിരിക്കുന്നത്

പൊറിഞ്ചു മറിയം ജോസ്, പൊറിഞ്ചു മറിയം ജോസ് റിവ്യൂ, പൊറിഞ്ചു മറിയം ജോസ് റിലീസ്, Porinju Mariyam Jose, Porinju Mariyam Jose release, Porinju Mariyam Jose review, Porinju Mariyam Jose rating, Porinju Mariyam Jose joju, Porinju Mariyam Jose joshiy,
പൊറിഞ്ചു മറിയം ജോസ്, പൊറിഞ്ചു മറിയം ജോസ് റിവ്യൂ, പൊറിഞ്ചു മറിയം ജോസ് റിലീസ്, Porinju Mariyam Jose, Porinju Mariyam Jose release, Porinju Mariyam Jose review, Porinju Mariyam Jose rating, Porinju Mariyam Jose joju, Porinju Mariyam Jose joshiy,

Porinju Mariyam Jose: കേരളം കാത്തിരിക്കുന്ന ചിത്രമാണ് ജോഷി സംവിധാനം ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസ്’.  ഓഗസ്റ്റ് 15ന് റിലീസ് ചെയ്യാനിരുന്ന ചിത്രം പ്രളയക്കെടുതി കാരണം മാറ്റി വയ്ക്കുകയായിരുന്നു.  ടൈറ്റിൽ കഥാപാത്രമായ പൊറിഞ്ചു മറിയത്തെ അവതരിപ്പിക്കുന്നത് കഴിഞ്ഞ വർഷത്തെ ദേശീയ പുരസ്‌കാര ജേതാവായ ജോജു ജോർജ് ആണ്. ചെമ്പൻ വിനോദ് ജോസും നൈല ഉഷയുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Joju Joseph as Porinju Mariyam Jose: ആരാണ് പൊറിഞ്ചു മറിയം ജോസ്?

‘കാട്ടാളൻ പൊറിഞ്ചു’ എന്ന തന്റെ കഥാപാത്രത്തെക്കുറിച്ച് ജോജുവിന്റെ വാക്കുകൾ ഇങ്ങനെ.

“തൃശ്ശൂരിൽ ജീവിച്ചിരുന്ന ഒരു യഥാർത്ഥ മനുഷ്യന്റെ ജീവിതം ആസ്പദമാക്കിയാണ് കാട്ടാളൻ പൊറിഞ്ചു രൂപപ്പെടുത്തിയിരിക്കുന്നത്.  പൂരങ്ങളുടെയും പെരുന്നാളുകളുടെയും നാടാണ് തൃശൂർ.  ഞങ്ങളുടെയൊക്കെ ചെറുപ്പത്തിൽ പെരുന്നാളിന് അടി ഉറപ്പാണ്.  ഒരു വശത്തു ബാൻഡ് മേളം കൊട്ടിക്കയറുമ്പോൾ മറുവശത്തു അടി പൊട്ടിക്കയറും.  അങ്ങനെ അടി പൊറിഞ്ചുമാർ അന്ന് നാട്ടിൽ ധാരാളമുണ്ടായിരുന്നു.  ആയുധങ്ങൾ ഉപയോഗിച്ചുള്ള അടിയല്ല.  അത് കൊണ്ട് ജീവഹാനിയൊന്നും ഉണ്ടാകില്ല.  ചില പെരുന്നാളിന് ഉണ്ടാകുന്ന അടിയുടെ തുടർച്ച അടുത്ത പെരുന്നാളിനായിരിക്കും.  അങ്ങനെയുള്ളൊരു പൊറിഞ്ചുവാണ് എന്റെ കഥാപാത്രം.” മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ജോജു പറയുന്നു.

Director Joshiy returns after 4 five years: ജോഷിയുടെ മടങ്ങി വരവ്

ഒരിടവേളയ്ക്കുശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും  ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിനുണ്ട്. മോഹൻലാൽ നായകനായ ആക്ഷൻ ത്രില്ലർ ചിത്രമായ ‘ലൈലാ ഓ ലൈലാ’ ആയിരുന്നു ഒടുവിൽ തിയേറ്ററുകളിലെത്തിയ ജോഷി ചിത്രം. 2015 മേയ് 14 നായിരുന്നു ചിത്രം റിലീസിനെത്തിയത്. അതുകൊണ്ടു തന്നെ, ഏതാണ്ട് നാലുവർഷം നീണ്ട ഇടവേളയ്ക്കു ശേഷം പുതിയ ചിത്രവുമായി ജോഷിയെത്തുമ്പോൾ പ്രതീക്ഷകളേറെയാണ്.

Porinju Mariyam Jose Review, Responses for the Trailer: ട്രെയിലർ പ്രതികരണങ്ങൾ

ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണങ്ങളാണ് ട്രെയിലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചെമ്പൻ വിനോദ്, ജോജു ജോർജ്, നൈല ഉഷ എന്നിവരുടെ പ്രകടനവും സാന്നിധ്യവും തന്നെയാണ് ട്രെയിലറിന്റെയും ഹൈലൈറ്റ്. മൂന്നുപേർക്കും തുല്യപ്രാധാന്യത്തോടെയാണ് ചിത്രമൊരുക്കിയിരിക്കുന്നത് എന്ന സൂചനകളാണ് ട്രെയിലർ സമ്മാനിക്കുന്നത്.

Porinju Mariyam Jose Release Date:

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച്‌ കീർത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വി ക്രീയേഷൻസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതവും നിർവ്വഹിക്കുന്നു. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റർ. ചിത്രത്തിന്റെ ആക്ഷൻ സീക്വൻസുകൾ ഒരുക്കിയിരിക്കുന്നത് രാജശേഖറും സുപ്രീം സുന്ദറുമാണ്. ചിത്രത്തിന്റെ കൊറിയോഗ്രാഫി പ്രസന്ന സുജിത്തും നിർവ്വഹിച്ചിരിക്കുന്നു. ഓഗസ്റ്റ് 23 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Read more: തിലകനിൽ കണ്ട പ്രതിഭ: ചെമ്പൻ വിനോദിനെക്കുറിച്ച് ജോഷി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Porinju mariyam jose release review rating joju

Next Story
കേരളത്തെ സഹായിക്കൂ, തെന്നിന്ത്യൻ സിനിമാലോകത്തോട് പൃഥ്വിരാജ്: വീഡിയോPrithviraj, പൃഥ്വിരാജ്, Kerala Floods, Prithiraj video SIIMA award 2019, siima, സൈമ, siima awards, siima awards 2019, siima awards full list, siima awards mohanlal, trisha, മോഹൻലാൽ, തൃഷ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി,Tovino Thomas
The moderation of comments is automated and not cleared manually by malayalam.indianexpress.com