scorecardresearch

പത്താംക്ലാസ് പരീക്ഷയിൽ കിട്ടുന്ന മാർക്കല്ല നിങ്ങളെ അടയാളപ്പെടുത്തുന്നത്; ആശംസകളോടെ പൂർണിമ

മക്കളായ പ്രാർഥനയോടും നക്ഷത്രയോടും ഒരു സുഹൃത്തിനെ പോലെയാണ് പൂർണിമ പെരുമാറുന്നത്

മക്കളായ പ്രാർഥനയോടും നക്ഷത്രയോടും ഒരു സുഹൃത്തിനെ പോലെയാണ് പൂർണിമ പെരുമാറുന്നത്

author-image
Entertainment Desk
New Update
Prarthana Indrajith, പ്രാർത്ഥന ഇന്ദ്രജിത്ത്, പൂർണിമ ഇന്ദ്രജിത്, Poornima Indrajith, indrajith, ഇന്ദ്രജിത്ത്, Channa Mereya, ചന്നാമേരേ, ie malaalam, iemalayalam, ഐഇ മലയാളം

ഏറ്റവും നല്ല അമ്മയ്ക്ക് ഒരു അവാർഡ് നൽകുകയാണെങ്കിൽ അത് നടിയും സംരംഭകയുമായ പൂർണിമ ഇന്ദ്രജിത്തിന് തന്നെയായിരിക്കും എന്നാണ് പലരുടേയും അഭിപ്രായം. കാരണം മറ്റൊന്നുമല്ല, പൂർണിമയ്ക്ക് മക്കളോടുള്ള സ്നേഹവും അടുപ്പവും ചങ്ങാത്തവും മക്കൾക്ക് നൽകുന്ന പിന്തുണയുമെല്ലാം തന്നെയാണ്. ഇന്ന് പൂർണിമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലും എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത് ഏറ്റവും മികച്ച അമ്മയാണ് പൂർണിമ എന്നാണ്.

Advertisment

Read More: സുന്ദർ, നീയെന്റെ കണ്ണിലേക്ക് നോക്കുമ്പോൾ ഞാനിപ്പോഴും നാണിക്കാറുണ്ട്: ഖുശ്ബു

Read More: ഇതെന്റെ അമ്മയ്ക്ക് വേണ്ടി; പൂർണിമയ്ക്കായി മകൾ പ്രാർഥനയുടെ പാട്ട്

പ്രാർഥനയെ എടുത്ത് മകൾക്കും പത്താംക്ലാസ് പരീക്ഷ എഴുതുന്ന മറ്റു കുട്ടികൾക്കും ആശംസകൾ അറിയിച്ചുകൊണ്ടുള്ള​ പോസ്റ്റാണ് പൂർണിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇക്കുറി പത്താംക്ലാസ് പരീക്ഷ എഴുതുന്ന എല്ലാ ചാമ്പ്യൻമാരും ദയവായി മനസിലാക്കണം പരീക്ഷയിൽ കിട്ടുന്ന മാർക്കല്ല, മറിച്ച് നിങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങളോടും വച്ചു പുലർത്തുന്ന മനോഭാവമാണ് നിങ്ങളെ അടയാളപ്പെടുത്തുന്നതും, അതാണ് നിങ്ങളെന്ന വ്യക്തിയും എന്നാണ് പൂർണിമ കുറിച്ചത്.

Advertisment

മക്കളായ പ്രാർഥനയോടും നക്ഷത്രയോടും ഒരു സുഹൃത്തിനെ പോലെയാണ് പൂർണിമ പെരുമാറുന്നത്. മോഹൻലാൽ എന്ന ചിത്രത്തിലെ ലാലേട്ട എന്ന ഗാനം ആലപിച്ചത് പ്രാർഥനയായിരുന്നു. ചിത്രത്തിന്റെ പ്രചാരണ സമയത്ത് മകൾ സ്റ്റേജിൽ ഈ ഗാനം ആലപിക്കുമ്പോൾ ഏറെ അഭിമാനത്തോടെയായിരുന്നു പൂർണിമ ആ കാഴ്ച കണ്ടു നിന്നത്.

അടുത്തിടെ അമ്മയ്ക്കായി പ്രാർഥന പാടിയ പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ബാദൽ ഓർ ബിജ്‌ലി’ എന്ന പാക്കിസ്ഥാനി ചിത്രത്തിൽ (1973) ഫയാസ് ഹാഷ്മി സംഗീത സംവിധാനം ചെയ്ത് ഫരീദ ഖാനും പാടിയ ‘ആജ് ജാനേ കി സിദ് നാ കരോ’ എന്ന ഗാനമാണ് പ്രാർഥന തന്റെ അമ്മയ്ക്ക് വേണ്ടിയാണ് പാടിയത്.

Indrajith Poornima Indrajith Prarthana Indrajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: