‘മോഹൻലാൽ’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങിയതു മുതൽ ആരുടെയും നാവിൻ തുമ്പിൽ നിന്ന് ‘ലാലേട്ടാ’ എന്ന ഗാനം പോയിരുന്നില്ല. ചിത്രം പുറത്തിറങ്ങി ഒരു വർഷമായിട്ടും ഇപ്പോഴും ആ പാട്ട് എല്ലാവർക്കും ഇഷ്ടമാണ്. ഗാനം കേട്ടതു മുതൽ ആ ഗായിക ആരാണെന്ന് എല്ലാവരും അന്വേഷിക്കുകയും ഒടുവിൽ പൂർണിമയുടേയും ഇന്ദ്രജിത്തിന്റേയും മകൾ പ്രാർഥനയാണ് പാടിയതെന്ന വിവരം പുറത്തുവരികയും ചെയ്തു. ഇടയ്ക്കിടെ പാട്ടുകളുമായി പ്രാർഥന എത്താറുണ്ട്. ഇക്കുറി അമ്മയ്ക്ക് വേണ്ടിയാണ് പ്രാർഥയുടെ പാട്ട്.

Read More: മംമ്‌തയുടെ പാട്ടിന് കൂട്ടായി പ്രാർത്ഥനയുടെ ഗിത്താർ വായന

‘ബാദൽ ഓർ ബിജ്‌ലി’ എന്ന പാക്കിസ്ഥാനി ചിത്രത്തിൽ (1973) ഫയാസ് ഹാഷ്മി സംഗീത സംവിധാനം ചെയ്ത് ഫരീദ ഖാനും പാടിയ ‘ആജ് ജാനേ കി സിദ് നാ കരോ’ എന്ന ഗാനമാണ് പ്രാർഥന ഇക്കുറി പാടിയിരിക്കുന്നത്. തന്റെ അമ്മയ്ക്ക് വേണ്ടിയാണ് ഈ പാട്ടെന്നും പ്രാർഥന പറയുന്നു.

യൂട്യൂബിൽ താരമാണ് പ്രാർഥന. പ്രാർത്ഥനയുടെ പാട്ടും ഗിറ്റാർ വായനയും യൂട്യൂബിൽ ഹിറ്റായിരുന്നു. മലയാളം പാട്ടുകൾ മാത്രമല്ല ഇംഗ്ലീഷ് ഗാനങ്ങളും പ്രാർത്ഥന നന്നായി പാടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook