scorecardresearch

സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷമിതൊക്കെയാണ്; വീഡിയോയുമായി പൂർണിമ

നിർമ്മാണത്തിലിരിക്കുന്ന പുതിയ വീടിന്റെ ചുമരുകൾ തേക്കുന്ന പൂർണിമയെ ആണ് വീഡിയോയിൽ കാണാനാവുക

നിർമ്മാണത്തിലിരിക്കുന്ന പുതിയ വീടിന്റെ ചുമരുകൾ തേക്കുന്ന പൂർണിമയെ ആണ് വീഡിയോയിൽ കാണാനാവുക

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Poornima Indrajith, Poornima Indrajith video

മലയാള സിനിമയിൽ ഒരുപാട് താരദമ്പതിമാരുണ്ട്. അതിൽ പൂർണിമയും ഇന്ദ്രജിത്തും അൽപം സ്പെഷ്യലാണ്. മറ്റൊന്നുമല്ല, പ്രേക്ഷകർക്ക് അവരെ അത്രയധികം ഇഷ്ടമാണ് എന്നത് തന്നെ. സോഷ്യൽ മീഡിയയിലും സജീവമായ പൂർണിമയും ഇന്ദ്രജിത്തും തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Advertisment

സ്വപ്നങ്ങൾക്കിണങ്ങിയ പുതിയൊരു വീട് പണിയുകയാണ് പൂർണിമ- ഇന്ദ്രജിത്ത് ദമ്പതികൾ. സൈറ്റിൽ സന്ദർശനം നടത്തുന്നതിനിടെ പകർത്തിയ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് പൂർണിമ ഇപ്പോൾ. "സ്വന്തമായി വീട് പണിയുന്നതിന്റെ സന്തോഷം," എന്നാണ് വീഡിയോ പങ്കുവച്ച് പൂർണിമ കുറിക്കുന്നത്.

വീടിൻ്റെ ചുമരുകൾ തേക്കാൻ ശ്രമിക്കുന്ന പൂർണിമയെ ആണ് വീഡിയോയിൽ കാണാനാവുക.

അതേസമയം ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് പൂർണിമ. മുൻപ് വൈറസ് എന്ന ചിത്രത്തിൽ പൂർണിമ അഭിനയിച്ചിരുന്നു, ഇപ്പോഴിതാ പൂർണിമ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തുറമുഖം റിലീസിനൊരുങ്ങുകയാണ്, ഏറെ അഭിനയസാധ്യതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ പൂർണിമ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്.

Advertisment

Read more:23 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ചിത്രീകരിച്ച ഇംഗ്ലീഷ് പടം; ത്രോബാക്ക് ചിത്രവുമായി പൂർണിമ

Poornima Indrajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: