scorecardresearch

23 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ചിത്രീകരിച്ച ഇംഗ്ലീഷ് പടം; ത്രോബാക്ക് ചിത്രവുമായി പൂർണിമ

വർഷങ്ങൾക്കു മുൻപ് താൻ അഭിനയിച്ച ഒരു ഇംഗ്ലീഷ് പടത്തിലെ ഓർമകൾ പങ്കുവയ്ക്കുകയാണ് പൂർണിമ

23 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ചിത്രീകരിച്ച ഇംഗ്ലീഷ് പടം; ത്രോബാക്ക് ചിത്രവുമായി പൂർണിമ

അഭിനേത്രി, ഫാഷൻ ഡിസൈനർ, ടെലിവിഷൻ ടോക്ക് ഷോ അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്ത്. കുറച്ചുവർഷങ്ങളായി അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്ത പൂർണിമ ‘വൈറസ്’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയിരുന്നു. തുറമുഖം എന്ന ചിത്രത്തിലും പൂർണിമ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

23 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ചിത്രീകരിച്ച ഒരു ഇംഗ്ലീഷ് പടത്തിൽ അഭിനയിച്ച ഓർമകൾ പങ്കുവയ്ക്കുകയാണ് പൂർണിമ. കോട്ടൺ മേരി എന്ന ചിത്രത്തിൽ നിന്നുള്ള ചിത്രങ്ങളാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്. ഇസ്മയിൽ മർച്ചന്റും മാധൂർ ജാഫ്രിയുമായിരുന്നു ചിത്രം സംവിധാനം ചെയ്തത്. വലിയ റോളൊന്നുമല്ലായിരുന്നുവെങ്കിലും ഇന്റർനാഷണൽ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമൊപ്പമുള്ള അഭിനയം മികച്ച അനുഭവമായിരുന്നുവെന്നും പൂർണിമ പറയുന്നു.

ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടായിരുന്നു പൂർണിമയുടെ അരങ്ങേറ്റം. പിന്നീട് മോഡലിംഗിൽ തിളങ്ങിയ പൂർണിമ കോലങ്ങൾ എന്ന തമിഴ് സീരിയലിലൂടെയാണ് അഭിനയത്തിലേക്ക് വീണ്ടുമെത്തിയത്. പിന്നീട് ഓർമ്മക്കുയിൽ, സ്ത്രീ ഒരു സാന്ത്വനം, പെയ്തൊഴിയാതെ, നിഴലുകൾ എന്നു തുടങ്ങി നിരവധി സീരിയലുകളിലൂടെ പൂർണിമ ശ്രദ്ധ നേടി. വർണ്ണക്കാഴ്ച, രണ്ടാം ഭാവം, വല്യേട്ടൻ, മേഘമൽഹാർ, ഡാനി, വൈറസ് എന്നിവയാണ് പൂർണിമയുടെ പ്രധാന ചിത്രങ്ങൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Poornima indrajith shares cotton mary movie experience