scorecardresearch

അമ്മേടെ സൗന്ദര്യത്തിന്റെ രഹസ്യമിതാണ്‌ മോളേ; കൊച്ചുമക്കൾക്കൊപ്പം മല്ലികയുടെ 'ഫണ്‍ഡേ', വീഡിയോ

സൂചി വയ്ക്കുന്നതിനിടയിൽ കൊച്ചുമക്കളെ ചിരിപ്പിക്കാനായി കരച്ചിൽ അഭിനയിക്കുന്ന മല്ലികാമ്മയെ ആണ് വീഡിയോ കാണാനാവുക

സൂചി വയ്ക്കുന്നതിനിടയിൽ കൊച്ചുമക്കളെ ചിരിപ്പിക്കാനായി കരച്ചിൽ അഭിനയിക്കുന്ന മല്ലികാമ്മയെ ആണ് വീഡിയോ കാണാനാവുക

author-image
Entertainment Desk
New Update
Poornima Indrajith, Poornima Indrajith Mallika Sukumaran video, Mohamallika, മോഹമല്ലിക, പൂർണിമ ഇന്ദ്രജിത്ത്, Mallika Sukumaran, മല്ലിക സുകുമാരൻ

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരകുടുംബമാണ് സുകുമാരന്റേത്. സുകുമാരനും മല്ലികയ്ക്കും മരുമക്കളില്ല, നാല് മക്കളാണ്. അത്രയ്ക്ക് അടുപ്പമാണ് മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും ഭാര്യമാരുമായി മല്ലികയ്ക്കുള്ളത്. പൂർണിമയാകട്ടെ എപ്പോഴും അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുമുണ്ട്.

Advertisment

ഭർത്താവിന്റെ അമ്മ എന്നതിലുമപ്പുറം ആത്മബന്ധം മല്ലിക സുകുമാരനുമായി കാത്തുസൂക്ഷിക്കുന്ന ഒരാളാണ് പൂർണിമ. പലപ്പോഴും മല്ലിക സുകുമാരൻ എന്ന വ്യക്തി തന്നെ എത്രത്തോളം സ്വാധീനിച്ചിരിക്കുന്നുവെന്ന് പൂർണിമ തുറന്നു പറഞ്ഞിട്ടുമുണ്ട്.

ഇപ്പോഴിതാ, മല്ലികാമ്മയ്ക്കും തന്റെ മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പമുള്ള ചിത്രങ്ങളും വീഡിയോയും പങ്കുവയ്ക്കുകയാണ് പൂർണിമ.

സൂചി വയ്ക്കുന്നതിനിടയിൽ കൊച്ചുമക്കളെ ചിരിപ്പിക്കാനായി കരച്ചിൽ അഭിനയിക്കുന്ന മല്ലികാമ്മയെ ആണ് വീഡിയോ കാണാനാവുക. എന്തുപറ്റി അമ്മ എന്ന പൂർണിമയുടെ ചോദ്യത്തിന് ഇൻസുലിൻ ഇഞ്ചെക്ഷൻ എടുക്കുകയാണെന്നും ഇതാണ് അമ്മേടെ സൗന്ദര്യത്തിന്റെ രഹസ്യമെന്നുമാണ് ചിരിയോടെ മല്ലിക സുകുമാരൻ പറയുന്നത്.

Advertisment

കഴിഞ്ഞ ദിവസം തന്റെ ഓണം കളക്ഷൻ വസ്ത്രങ്ങൾ പരിചയപ്പെടുത്തികൊണ്ടും പൂർണിമ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു.

മോഹമല്ലിക എന്നാണ് പുതിയ ഡിസൈനിന് പൂർണിമ പേരു നൽകുന്നത്. മല്ലിക സുകുമാരന്റെ യഥാർത്ഥ പേരാണ് മോഹമല്ലിക എന്നത്. തന്റെ പുതിയ ഡിസൈൻ പ്രിയപ്പെട്ട മല്ലികാമ്മയ്ക്ക് സമർപ്പിച്ചിരിക്കുകയാണ് പൂർണിമ.

മല്ലികയ്ക്ക് തന്റെ മൂത്തമകളാണ് പൂർണിമ. അനു എന്നാണ് പൂർണിമയെ വിളിക്കുന്നത്. അടുത്തിടെ ആറ്റുകാൽ ദർശനത്തിന് ശേഷം കൊച്ചിയിലേക്ക് മടങ്ങുന്നതിന് മുമ്പായി ഇന്ദ്രജിത്തിന്റേയും പൂർണിമയുടേയും കൂടെയുള്ള ചിത്രം മല്ലിക പങ്കുവച്ചിരുന്നു. അതിൽ എന്റെ മൂത്തമകൾ അനു എന്നാണ് പൂർണിമയെ മല്ലിക വിശേഷിപ്പിച്ചത്.

Read more: പൂർണിമയെക്കുറിച്ച് പരാതിയുമായി മല്ലിക; അമ്മ ചുമ്മാ പറയുകയാണെന്ന് മരുമകൾ

Poornima Indrajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: