പൂർണിമയെക്കുറിച്ച് പരാതിയുമായി മല്ലിക; അമ്മ ചുമ്മാ പറയുകയാണെന്ന് മരുമകൾ

അതിനിടെ മല്ലികയോട് ചോദ്യവുമായി മഞ്ജു വാര്യരും എത്തി. എങ്ങനെയാണ് മല്ലിക തുടർച്ചയായി ഈ നർമ്മ ബോധം കാത്തു സൂക്ഷിക്കുന്നതെന്നാണ് മഞ്ജുവിന് അറിയേണ്ടത്

Poornima Indrajith, പൂർണിമ ഇന്ദ്രജിത്ത്, Mallika Sukumaran, മല്ലിക സുകുമാരൻ, Poornima Mallika Indrajith Prithviraj, മല്ലിക പൂർണിമ ഇന്ദ്രജിത്ത്, IE Malayalam, ഐഇ മലയാളം

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരകുടുംബമാണ് സുകുമാരന്റേത്. സുകുമാരനും മല്ലികയ്ക്കും മരുമക്കളില്ല, നാല് മക്കളാണ്. അത്രയ്ക്ക് അടുപ്പമാണ് മക്കളായ ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും ഭാര്യമാരുമായി മല്ലികയ്ക്കുള്ളത്. പൂർണിമയാകട്ടെ എപ്പോഴും അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്.

Read more: ‘അതിനിപ്പോ ഞാൻ എന്ത് ചെയ്യണം;’ ശ്രീനിവാസന്റെ വെളിപ്പെടുത്തലിന് കൂളായി മറുപടി നൽകി മമ്മൂട്ടി

പൂർണിമയും മല്ലികയും ഒന്നിച്ചെത്തിയ ഇൻസ്റ്റഗ്രാം ലൈവാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. മല്ലികയോട് എല്ലാവർക്കും ചോദിക്കാനുള്ള ചോദ്യങ്ങൾ പൂർണിമ ചോദിക്കുകയും മല്ലിക അതിന് ഉത്തരം നൽകുകയും ചെയ്യുകയാണ് ലൈവിൽ. വനിത ദിനത്തോട് അനുബന്ധിച്ചായിരുന്നു ഇത്. ഇതിനിടെ രസകരമായൊരു ചോദ്യം എത്തി.

“പൂർണിമ എപ്പോഴെങ്കിലും അമ്മയെ അവഗണിക്കുന്നതായി തോന്നിയിട്ടുണ്ടോ?”

രസകരമായിരുന്നു ഇതിന് മല്ലികയുടെ ഉത്തരം.

“ഓണത്തിനും ക്രിസ്മസിനും സമ്മർ വെക്കേഷനുമെല്ലാം മക്കളുമായി ലോകം ചുറ്റാൻ പോകും. ഒരു നാല് ദിവസം തിരുവനന്തപുരത്ത് അമ്മയോടൊപ്പം വന്നിരിക്കാൻ പറഞ്ഞാൽ അവൾക്ക് സമയമില്ല.”

പൂർണിമയ്ക്ക് വലിയ തിരക്കാണെന്നും അതിനിടയിൽ അമ്മയെ വന്ന് കാണാറില്ലെന്നും മല്ലികയുടെ സ്നേഹത്തിൽ പൊതിഞ്ഞ പരിഭവം.

എന്നാൽ അമ്മ വെറുതെ പറയുന്നതാണെന്നും ഞാൻ വരുന്നതിനു പകരം കൂടി ഇന്ദ്രൻ വരാറില്ലേയെന്നും പൂർണിമ തിരിച്ചു ചോദിച്ചു. എന്നാൽ എനിക്കെന്റെ മക്കളെ കാണണ്ട, അവരെ കുറേ കാലം കണ്ട് ബോറടിച്ചതാണെന്നും മരുമക്കളെയും പേരക്കുട്ടികളേയും കണ്ടാൽ മതിയെന്നുമായിരുന്നു മല്ലികയുടെ മറുപടി.

Read More: ആ ചിത്രമില്ലാതെങ്ങനെ! മല്ലികയ്‌ക്കൊപ്പം പൂർണിമയും പേരക്കുട്ടികളും

അമ്മയുടെ പിറന്നാൾ ആഘോഷിക്കാൻ സാധാരണ മക്കൾ ഇങ്ങോട്ടാണ് വരേണ്ടതെന്നും അമ്മ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് പോകേണ്ട അവസ്ഥയാണെന്നും മല്ലിക പറഞ്ഞു.

അമ്മ തിരുവനന്തപുരത്ത് പോയി വീടുവച്ചിട്ടല്ലേ എന്ന് പൂർണിമയുടെ മറുചോദ്യം, എന്നാൽ മക്കളുടെയും മരുമക്കളുടെയും സ്നേഹം പരീക്ഷിക്കാനാണ് താൻ തിരുവനന്തപുരത്ത് വീടുവച്ചതെന്ന് മല്ലികയുടെ നർമ്മത്തിൽ പൊതിഞ്ഞ മറുപടി. വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥയിൽ പൂർണിമയും.

എന്തായാലും ആ ചോദ്യത്തിന് മല്ലിക മറുപടി പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ, അമ്മയ്ക്ക് പൂർണിമ ഒരു ഉറപ്പ് നൽകി. ഇനി ഇടയ്ക്കിടെ വന്ന് അമ്മയെ കണ്ടോളാം എന്ന്.

അതിനിടെ മല്ലികയോട് ചോദ്യവുമായി മഞ്ജു വാര്യരും എത്തി. എങ്ങനെയാണ് മല്ലിക തുടർച്ചയായി ഈ നർമ്മ ബോധം കാത്ത് സൂക്ഷിക്കുന്നതെന്നാണ് മഞ്ജുവിന് അറിയേണ്ടത്.

താൻ ചെറുപ്പം മുതൽ ഇങ്ങനെയാണെന്നും മറ്റുള്ളവരുടെ കൂടെ കൂടുമ്പോൾ എന്തിനാണ് സീരിയസായി രസം കളയുന്നത്, ചിരിക്കാനല്ലേ എല്ലാവർക്കും ഇഷ്ടമെന്നും മല്ലികയുടെ മറുപടി. ചിരി ആരോഗ്യത്തിനും ആയുസിനും നല്ലതാണെന്നും മല്ലിക കൂട്ടിച്ചേർത്തു.

എന്തായാലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള സംഭാഷണം രസകരമായിരുന്നു. കണ്ടിരിക്കുന്നവർക്ക് ഒട്ടും ബോറടിക്കാതെയായിരുന്നു ഇരുവരുടെയും സംസാരം. ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും പ്രണയകാലത്തെക്കുറിച്ച് മല്ലിക ലൈവിൽ പറഞ്ഞതോടെ പൂർണിമ ചമ്മുന്നതു കാണാനും രസമായിരുന്നു.

മല്ലികയ്ക്ക് തന്റെ മൂത്തമകളാണ് പൂർണിമ. അനു എന്നാണ് പൂർണിമയെ വിളിക്കുന്നത്. പൂർണിമയ്ക്കും തിരിച്ച് അങ്ങനെ തന്നെ. അമ്മായിയമ്മയല്ല, അമ്മയാണ് മല്ലിക.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Poornima indrajith mallika sukumaran funny instagram live

Next Story
അഹാനയെ ഒഴിവാക്കിയതില്‍ പൃഥ്വിക്ക് പങ്കില്ല, രാഷ്ട്രീയവുമില്ല; ‘ഭ്രമം’ ടീം വ്യക്തമാക്കുന്നുbhramam, prithviraj, ahana krishna, ഭ്രമം, അഹാന, അഹാന കൃഷ്ണ, പൃഥ്വിരാജ്, സിനിമാവാർത്ത, സിനിമ, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com