/indian-express-malayalam/media/media_files/uploads/2020/05/Poornima.jpg)
ലോക്ക്ഡൗൺ കാലത്തും സോഷ്യൽ മീഡിയയിൽ സജീവയാണ് പൂർണിമ ഇന്ദ്രജിത്. വീട്ടു വിശേഷങ്ങളും മറ്റും പൂർണിമ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇത്തവണ മക്കൾക്കും അമ്മയ്ക്കും അനുജത്തിക്കുമൊപ്പമുളള ചിത്രങ്ങളാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്.
Read More: ഞാൻ പ്രതീക്ഷിച്ചതിലധികം അതെന്റെ ജീവിതം മാറ്റി മറിച്ചു; പൂർണിമ പറയുന്നു
മകൾ പ്രാർഥനയ്ക്കും നക്ഷത്രയ്ക്കും നടുവിൽ താൻ നിൽക്കുന്ന ചിത്രവും പിന്നീട് തനിയ്ക്കും തന്റെ അനുജത്തിയ്ക്കും നടുവിൽ തന്റെ അമ്മയിരിക്കുന്ന ചിത്രവും പൂർണിമ പങ്കുവച്ചു.
View this post on InstagramA post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on
അടുത്തിയെ ആയിരുന്നു പൂർണിമയുടെ സഹോദരി പ്രിയ മോഹന്റെ വിവാഹ വാർഷികം. ഒരു കാലത്ത് മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന പ്രിയ നടൻ നിഹാൽ പിളളയുമായുളള വിവാഹത്തോടെയാണ് അഭിനയം വിട്ടത്. പൃഥ്വിരാജ് ചിത്രമായ മെമ്മറീസുള്‍പ്പടെയുള്ള ചിത്രങ്ങളില്‍ നിഹാല്‍ അഭിനയിച്ചിട്ടുണ്ട്.
View this post on InstagramA post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on
അനിയത്തിയുടെ വിവാഹ വാർഷികദിനത്തിൽ വിവാഹ ചടങ്ങിലെ കുറേ ചിത്രങ്ങൾ പങ്കുവച്ചാണ് പൂർണിമ ആശംസ നേർന്നത്. തമിഴ് ശൈലിയിൽ നടന്ന വിവാഹചിത്രങ്ങളും ഇന്ദ്രജിത്തിനും മക്കൾക്കുമൊപ്പമുളള കുടുംബ ചിത്രങ്ങളും പൂർണിമ പങ്കുവച്ചിരുന്നു. എന്നാൽ ചിത്രത്തിൽ ആരാധകർക്ക് പൂർണിമയുടെ ഇളയമകൾ നക്ഷത്രയെ കാണാനായിരുന്നില്ല. ഇതോടെ നക്ഷത്രയുടെ ഫൊട്ടോ ഷെയർ ചെയ്യാമോയെന്ന് നിരവധി ആരാധകർ കമന്റിട്ടു. ആരാധകരുടെ ആഗ്രഹം പോലെ കുഞ്ഞു നക്ഷത്രയുടെയും പ്രാർഥനയുടെയും കൂടുതൽ ചിത്രങ്ങൾ പിന്നീട് പൂർണിമ പങ്കുവച്ചു.
View this post on InstagramA post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on
”എന്റെ കുഞ്ഞു മക്കളെ കാണുക. ഇപ്പോൾ അവർ കുഞ്ഞുങ്ങൾ അല്ല, ഇപ്പോൾ എന്റെ തോളിലെടുക്കുന്നതിനെക്കാൾ കൂടുതൽ അവരെ ഞാൻ എന്റെ ഹൃദയത്തിൽ കൊണ്ടു നടക്കുന്നു. നിങ്ങൾ എല്ലാവരും ആവശ്യപ്പെട്ടതുപോലെ നക്ഷത്രയുടെ ഫൊട്ടോ ഇതാ,” എന്നെഴുതിയാണ് പൂർണിമ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.