ഞാൻ പ്രതീക്ഷിച്ചതിലധികം അതെന്റെ ജീവിതം മാറ്റി മറിച്ചു; പൂർണിമ പറയുന്നു

ജീവിതത്തിൽ പെട്ടൊന്നൊരുനാൾ എടുത്ത തീരുമാനത്തെ കുറിച്ചും അതുവഴി വന്ന തിരിച്ചറിവിനെ കുറിച്ചും പൂർണിമ ഇന്ദ്രജിത്ത്

Poornima Indrajith, Poornima Indrajith photos, Poornima Indrajith old photos, Poornima Indrajith fashion, പൂർണിമ ഇന്ദ്രജിത്ത്, Indian express malayalam, IE Malayalam

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബത്തിലെ അംഗമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഇടയ്ക്കിടെ തന്‌റെ ജീവിതത്തിലെ വിശേഷങ്ങള്‍ പൂര്‍ണിമ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ പൂര്‍ണിമ തന്‌റെ പണ്ടത്തെ മുടിയുടെ ചിത്രം പങ്കുവച്ച് അക്കാലത്തെ മുടി മിസ്സ് ചെയ്യുന്നുവെന്നും അത് തിരികെ വേണമെന്നും കുറിച്ചിരുന്നു. ആ കഥ അവിടംകൊണ്ട് തീരുന്നില്ല. വീണ്ടും മുടിയെ കുറിച്ചുള്ള വിശേങ്ങളുമായി പൂര്‍ണിമ എത്തി.

‘ഞാനും അങ്ങനെ അത് ചെയ്തു. പെട്ടെന്നൊരു ദിവസം തീരുമാനിക്കുകയും മുടി എന്നേക്കുമായി സ്‌ട്രെയിറ്റണ്‍ ചെയ്യുകയും ചെയ്തു. പറഞ്ഞാല്‍ അനുസരണയില്ലാത്തെ, നേരെ നില്‍ക്കാത്ത, ജഡ പിടിച്ചു കിടക്കുന്ന വരണ്ട, എന്‌റെ ഭ്രാന്തന്‍ മുടിയെ കുറിച്ച് എപ്പോഴും ഞാന്‍ അസ്വസ്ഥയായിരുന്നു. ബ്യൂട്ടി പാര്‍ലറില്‍ പോയി അത് മാറ്റുന്നതിലൂടെ എന്‌റെ ജീവിതവും എന്നെന്നേക്കും മാറ്റാന്‍ ഞാന്‍ തീരുമാനിച്ചു. എന്നിട്ടെന്തായി? അതെന്‌റെ ജീവിതം മാറ്റി. പക്ഷെ ഞാന്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കുറച്ചധികം. ഞാന്‍ ജീവിതത്തെയും എന്നെത്തന്നെയും എന്‌റെ അപൂര്‍ണമായ സവിശേഷതകളെയും അത് മാറ്റി. എന്‌റെ മുടിക്ക് അര്‍ഹമായ ശ്രദ്ധയും കരുതലും ഞാന്‍ നൽകിയിരുന്നില്ല. അത് അങ്ങനെയായിരിക്കാനുള്ള കാരണം എന്താണെന്ന് അറിയാന്‍ ശ്രമിച്ചതേയില്ല. എന്തായിരുന്നു ശരി, എന്താണ് കുഴപ്പമായത്! അവിടെ നിന്നാണ് എന്‌റെ മുടിയുടെ യാത്ര ആരംഭിച്ചത്!’

Read more: ചെക്ക് കിട്ടിയ കാലം മറന്നു; രമേഷ് പിഷാരടിയുടെ ലോക്ക്‌ഡൗൺ കാലത്തെ തിരിച്ചറിവുകൾ

View this post on Instagram

THROWBACK to my hair! Yes,I too have been there done that. Enough is enough, I decided one day and got my hair permanently straightened! Was so frustrated about my messy, unruly, frizzy, dry not so curly not so straight, neither here nor there crazy hair; that I decided, this fancy beauty parlour technique will be a life changer. And guess what? It did change my life, but just a little more than what I expected. It gave me a changed perspective to the way I looked at life and myself and the perfectly imperfect features! I had not paid enough attention and care that my hair deserved, never tried to know the reason why it was,the way it was. What was right and what went wrong! There started my hair journey! ….to be continued. Swipe to see before and after pics. #throwbackthursday #throwback #throwbacktomyhair #curlyhair #beforecgm #myhairstory #curltribe

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

സിനിമയില്‍ ഇടയ്ക്ക് മാത്രം പ്രത്യക്ഷപ്പെടുന്ന പൂര്‍ണിമ സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ താരമാണ്. പ്രത്യേകിച്ചും ഇന്‍സ്റ്റഗ്രാമില്‍. താരത്തിന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം ആരാധകരുടെ ലൈക്കുകളും കമന്റുകളും ധാരാളം ലഭിക്കാറുണ്ട്.

കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും സ്വന്തം ചിത്രങ്ങളും മക്കളെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളത്.

വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന പൂര്‍ണിമ മടങ്ങി വന്നിരിക്കുകയാണ്. വൈറസിലൂടെയായിരുന്നു പൂര്‍ണിമ മടങ്ങിയെത്തിയത്. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിലും പൂര്‍ണിമ അഭിനയിക്കുന്നുണ്ട്.

Read more: ഞങ്ങൾ മൂന്നുപേർ ഒന്നിച്ച ആദ്യ ചിത്രം; ഓർമയുണ്ടോയെന്ന് ഇന്ദ്രജിത്തിനോട് പൂർണിമ

Web Title: Poornima indrajith shares her hair story

Next Story
ചെക്ക് കിട്ടിയ കാലം മറന്നു; രമേഷ് പിഷാരടിയുടെ ലോക്ക്‌ഡൗൺ കാലത്തെ തിരിച്ചറിവുകൾRamesh Pisharodi
The moderation of comments is automated and not cleared manually by malayalam.indianexpress.com