/indian-express-malayalam/media/media_files/uploads/2022/02/poornima.jpg)
ഇന്ദ്രജിത്തിനൊപ്പം ഗോവയിൽ വെക്കേഷനിലാണ് പൂർണിമ ഇന്ദ്രജിത്ത്. പൂർണിമയുടെ ഇഷ്ട സ്ഥലങ്ങളിലൊന്നാണ് ഗോവ. ഇടയ്ക്കിടെ താരവും കുടുംബവും വെക്കേഷൻ ആഘോഷിക്കാൻ ഗോവയിൽ പോകാറുണ്ട്. ഇത്തവണ മക്കളായ പ്രാർത്ഥനയും നക്ഷത്രയും ഇരുവർക്കും ഒപ്പമില്ലെന്നാണ് പൂർണിമയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽനിന്നും വ്യക്തമാകുന്നത്.
ഗോവയിലെ വെക്കേഷൻ ആഘോഷവേളയിലെ ചിത്രങ്ങൾ കോർത്തിണക്കിയുള്ള വീഡിയോയാണ് പൂർണിമ പോസ്റ്റ് ചെയ്തത്. ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രങ്ങളും പൂർണിമയുടെ സ്റ്റൈലിഷ് ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ഗോവയിൽനിന്നുള്ള മറ്റു ചില വീഡിയോകളും പൂർണിമ ഷെയർ ചെയ്തിരുന്നു.
മലയാള സിനിമയിൽ ഒരുപാട് താരദമ്പതിമാരുണ്ട്. അതിൽ പൂർണിമയും ഇന്ദ്രജിത്തും അൽപം സ്പെഷ്യലാണ്. മറ്റൊന്നുമല്ല, പ്രേക്ഷകർക്ക് അവരെ അത്രയധികം ഇഷ്ടമാണ് എന്നത് തന്നെ. സോഷ്യൽ മീഡിയയിലും സജീവമായ പൂർണിമയും ഇന്ദ്രജിത്തും തങ്ങളുടെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മൂന്നുവർഷത്തെ പ്രണയത്തിനുശേഷമാണ് പൂർണിമയും ഇന്ദ്രജിത്തും വിവാഹിതരാവുന്നത്.
Read More: നീയായിരിക്കുന്നതിന് നന്ദി; പൂർണിമയ്ക്ക് ആശംസകളുമായി ഇന്ദ്രജിത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.