മലയാള സിനിമയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൂർണിമയും ഇന്ദ്രജിത്തും. ഇന്ന് ഇരുവരുടേയും 19-ാം വിവാഹ വാർഷികമാണ് ഇന്ന്. ഒപ്പം പൂർണിമയുടെ നാൽപ്പത്തി മൂന്നാം ജന്മദിനവും. ഈ വിശേഷദിവസത്തിൽ പരസ്പരം ആശംസകൾ നേരുകയാണ് ഇരുവരും.
ഒന്നിച്ചുള്ള 19 വർഷങ്ങളുടെ ഓർമ പുതുക്കുന്ന ഒരു വീഡിയോ ആണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്.
“ജന്മദിനാശംസകൾ നിനക്ക്, വിവാഹവാർഷികാശംസകൾ നമുക്ക്. നീയെപ്പോഴും സന്തോഷത്തോടെയും പുഞ്ചിരിയോടെയും ഇരിക്കട്ടെ. വരും വർഷം നിന്റെ സ്വപ്നങ്ങളെല്ലാം യാഥാർത്ഥ്യമാവട്ടെ! നീയായിരിക്കുന്നതിന് നന്ദി, 19 വർഷത്തെ റോളർ കോസ്റ്റർ സവാരിയ്ക്ക് നന്ദി. ഈ പ്രത്യേക ദിനത്തിൽ നിനക്കൊരുപാട് സ്നേഹവും ഭാഗ്യവും നേരുന്നു,” എന്നാണ് ഇന്ദ്രന്റെ ആശംസ.
2002 ഡിസംബർ 13നായിരുന്നു ഇരുവരുടേയും വിവാഹം. ഇരുവർക്കും രണ്ട് പെൺമക്കളാണ്. പ്രാർഥനയും നക്ഷത്രയും. പ്രാർഥന ഒരു പിന്നണി ഗായിക കൂടിയാണ്.
Read More: കഷ്ടിച്ച് പ്രായപൂർത്തിയായ രണ്ട് കുട്ടികളുടെ വിവാഹ വാർഷിക ഓർമ; പൂർണിമ പങ്കുവച്ച ചിത്രങ്ങൾ