scorecardresearch

പ്ലാങ്ക് ഒക്കെ പുഷ്പം പോലെ; പൂർണിമക്ക് കൈയ്യടിച്ച് കൂട്ടുകാരികൾ

പൂർണിമ ഇന്ദ്രജിത്തിന്റെ ജിമ്മിൽ നിന്നുമുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്

പൂർണിമ ഇന്ദ്രജിത്തിന്റെ ജിമ്മിൽ നിന്നുമുള്ള ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്

author-image
Entertainment Desk
New Update
പ്ലാങ്ക് ഒക്കെ പുഷ്പം പോലെ; പൂർണിമക്ക് കൈയ്യടിച്ച് കൂട്ടുകാരികൾ

സിനിമാ താരങ്ങളെല്ലാം ഫിറ്റ്നസിൽ വളരെയധികം ശ്രദ്ധപുലർത്തുന്നവരാണ്. ഇടക്ക് ചില താരങ്ങളുടെ ജിം ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ പൂർണിമ ഇന്ദ്രജിത്തിന്റെ ജിമ്മിൽ നിന്നുള്ള വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

Advertisment

ജിമ്മിൽ മൂന്ന് മിനിറ്റ് സമയം പ്ലാങ്ക് ചെയ്യുന്ന വീഡിയോയാണ് പൂർണിമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഫിറ്റ്നസ് നിലനിർത്തുന്നതിനു ചെയ്യുന്ന ഒരു പ്രധാന വ്യായാമമാണ് പ്ലാങ്കിങ്. അത്രയും മികച്ച ഫിറ്റ്നസ് ഉള്ളവർക്കാണ് കൂടുതൽ നേരം പ്ലാങ്കിങ് ചെയ്യാൻ സാധിക്കുക. അതുകൊണ്ട് തന്നെ പൂർണിമയുടെ വീഡിയോക്ക് നടിമാർ ഉൾപ്പടെ നിരവധിപേരാണ് കയ്യടിക്കുന്നത്.

"ഞാൻ 43 അടിക്കുന്നതിനു മുൻപ് 3ലേക്കുള്ള വഴി, എനിക്ക് കൂടുതൽ പ്രചോദനം വേണം.." എന്ന അടികുറിപ്പോടെ മൂന്ന് മിനിറ്റിന്റെ പ്രാങ്ക് ചലഞ്ചും നൽകിക്കൊണ്ടാണ് പൂർണിമ വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ ട്രൈനർക്കുള്ള നന്ദിയും പൂർണിമ പോസ്റ്റിൽ നൽകിയിട്ടുണ്ട്.

കൂടാതെ വീഡിയോ സ്റ്റോറിയായി പങ്കുവെച്ച് മൂന്ന് സുഹൃത്തുക്കളെയും പൂർണിമ ചലഞ്ചു ചെയ്തിട്ടുണ്ട്.

Advertisment
publive-image

നിമിഷ സജയൻ, സിത്താര കൃഷ്ണകുമാർ, ലെന, നൈല ഉഷ തുടങ്ങിയവരാണ് വീഡിയോക്ക് കമന്റ് ചെയ്തിരിക്കുന്നത്. ലെന പൂർണിമയെ ചാമ്പ്യൻ എന്നാണ് വിശേഷിപ്പിച്ചരിക്കുന്നത്. ഇത് എത്ര ബുദ്ധിമുട്ട് ആണെന്ന് അറിയണമെങ്കിൽ ചെയ്തു തന്നെ നോക്കണം എന്നാണ് നൈല ഉഷയുടെ കമന്റ്. ഇവർക്ക് പുറമെ നിരവധി ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്.

Also read: സോഷ്യൽ മീഡിയയിൽ നിന്നും ബ്രേക്ക് എടുത്ത് ഐഷു, എന്ത് പറ്റി രമണീ എന്ന് ആരാധകർ

Poornima Indrajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: