/indian-express-malayalam/media/media_files/uploads/2019/05/Virus-Poornima.jpg)
വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയും പിന്നീട് ശക്തമായ തിരിച്ചു വരവ് നടത്തുകയും ചെയ്തിട്ടുള്ള നിരവധി മലയാള സിനിമാ അഭിനേത്രികളെ നാം കണ്ടിട്ടുണ്ട്. ഉര്‍വ്വശി, മഞ്ജു വാര്യര്‍, നസ്രിയ നസീം തുടങ്ങി ഇപ്പോഴിതാ പൂര്‍ണിമ ഇന്ദ്രജിത്തും തിരിച്ചെത്തുന്നു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണിമ തിരിച്ചെത്തുന്നത്.
പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ജീവിത പങ്കാളികൂടിയായ പൂര്‍ണിമ വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് നടന്‍ ഇന്ദ്രജിത്ത്. ഇന്‍സ്റ്റഗ്രാമില്‍ പൂര്‍ണിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് ഇന്ദ്രജിത്ത് ഇക്കാര്യം പറഞ്ഞത്.
View this post on InstagramA post shared by Indrajith Sukumaran (@indrajith_s) on
ചിത്രത്തില്‍ ഡിഎച്ച്എസിന്റെ വേഷത്തിലാണ് പൂര്‍ണിമ എത്തുന്നത്. ''റിയല്‍ ലൈഫ് ഹീറോകള്‍ക്കുള്ള ഒരു ആദരവായിട്ടാണ് ഞാന്‍ 'വൈറസ് എന്ന ചിത്രത്തെ കാണുന്നത്. കഥാപാത്രത്തെ കുറിച്ചൊന്നും കൂടുതല്‍ വെളിപ്പെടുത്താന്‍ ഇപ്പോള്‍ കഴിയില്ല. ജീവിതത്തിലെ വലിയൊരു ദുരന്തത്തെ മനസ്ഥൈര്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നേരിട്ട, ധീരരായ, ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ ജീവിച്ചിരിക്കുന്ന ഒറു പറ്റം മനുഷ്യര്‍ അവരിലൊരാളെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ട്,'' ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ച് പൂര്‍ണിമ പറഞ്ഞു.
Read More: ആരോഗ്യമന്ത്രിയായി രേവതി; 'വൈറസ്' ക്യാരക്ടര്‍ പോസ്റ്റര്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
വൈറസില്‍ ഇന്ദ്രജിത്തും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എന്നാല്‍ ഇരുവരും തമ്മില്‍ ഒരു കോംബിനേഷന്‍ സീന്‍ പോലും ഇല്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
' ആ ഒരു വിഷമം മാത്രമേയുള്ളൂ. ഈ സിനിമയില്‍ ആഷിഖ് എനിക്ക് ഒരു ഷോട്ടുപോലും പൂര്‍ണിമയുടെ കൂടെ തന്നില്ല. ഒരു സീനില്‍ പോലും ഞങ്ങളൊരുമിച്ചില്ല,' അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇന്ദ്രജിത്ത് പറഞ്ഞ വാക്കുകള്‍.
ആഷിഖ്, രാജീവ് രവി, ഇന്ദ്രജിത്ത്, റിമ എന്നു തുടങ്ങി നല്ല സുഹൃത്തുക്കളുള്ള വളരെ കംഫര്‍ട്ടബിള്‍ ആയൊരു സെറ്റ് ആയിരുന്നിട്ടു കൂടി ഷൂട്ടിംഗ് സമയത്ത് ആശങ്കയും വെപ്രാളവുമൊക്കെ കൂടിചേര്‍ന്ന ഒരനുഭവമാണ് 'വൈറസ്' സമ്മാനിച്ചതെന്നാണ് പൂര്‍ണിമ പറയുന്നത്. ''ചിത്രത്തില്‍ ചെറിയ റോള്‍ ആണെങ്കിലും തിരിച്ചുവരവ് എന്ന വാക്ക് വലിയ ഭാരമേറിയതാണെന്നും,'' പൂര്‍ണിമ പറയുന്നു.
നിപ്പാ വൈറസിനെ കേരളം മാതൃകാപരമായി പ്രതിരോധിച്ചതിന്റെ കഥയാണ് 'വൈറസ്' എന്ന ചിത്രത്തിലൂടെ ആഷിക് അബു പറയുന്നത്. രേവതി, ടോവിനോ തോമസ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, പൂര്‍ണിമ, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, പാര്‍വതി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ്, സാവിത്രി ശ്രീധരന്‍ എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് 'വൈറസി'ന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. രാജീവ് രവിയാണ് സിനിമോട്ടോഗ്രാഫര്‍. ഒപിഎം ബാനറാണ് ചിത്രം നിര്‍മിക്കുന്നത്. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. സുഷിന്‍ ശ്യാം സംഗീതവും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. വസ്ത്രാലങ്കാരം സമീറ സനീഷ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.