സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സെലിബ്രിറ്റികളാണ് റിമ കല്ലിങ്കലും, ഗീതു മോഹൻദാസും, പൂർണിമ ഇന്ദ്രജിത്തുമൊക്കെ. അവരുടെ മനോഹരമായ ചിത്രങ്ങളും അതിന് വരുന്ന കമന്റുകളുമെല്ലാം പ്രേക്ഷകരും ആസ്വദിക്കാറുണ്ട്. ഇക്കുറി റിമ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് രസകരമായൊരു കമന്റാണ് ഗീതുവും പൂർണിമയും നൽകിയിരിക്കുന്നത്. അതിന് റിമ മറുപടിയും നൽകിയിട്ടുണ്ട്.
Read More: 'മാമാങ്കം' കളരിക്ക് തിരശീല വീഴുന്നു; ഒപ്പം നിന്നവർക്ക് നന്ദി അറിയിച്ച് റിമ
"നിങ്ങളുടേതായ ഒരു ചിത്രം പോസ്റ്റുചെയ്യുകയും “ഹലോ ഫെബ്രുവരി” എന്ന് പറയുകയും ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു" എന്നു പറഞ്ഞുകൊണ്ടാണ് റിമ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ ചിത്രം പോസ്റ്റ് ചെയ്ത് ഹലോ ഫെബ്രുവരി എന്ന് പറഞ്ഞാൽ മാത്രം പോര, ഷൂ ലേസ് കൂടി കെട്ടണം എന്നാണ് ഗീതുവിന്റെ കമന്റ്. ഈ കമന്റ് വായിച്ച് ചിത്രത്തിലേക്ക് ഒന്നുകൂടി ശ്രദ്ധിച്ചാൽ അറിയാം ഗീതു പറഞ്ഞതിന്റെ കാരണം. ഗീതുവിന്റെ കമന്റിന് താഴെ രസകരമായ കുറേ കമന്റുകളും വന്നു. അപ്പോഴാണ് രസകരമായ മറുപടിയുമായി റിമയുടെ എൻട്രി. "എല്ലാരും വീട്ടിൽ പോടെ" എന്നാണ് റിമയുടെ മറു കമന്റ്
"ഈ ചിത്രമെടുത്തപ്പോൾ നിങ്ങൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ കൂടി ടാഗ് ചെയ്യേണ്ടതുണ്ടെ"ന്ന് പറഞ്ഞ് പൂർണിമയും എത്തി. ഒട്ടും വൈകാതെ റിമയുടെ മറുപടിയെത്തി. "സന്തോഷവതിയായ ഞാൻ സുന്ദരികളായ നിങ്ങൾക്കൊക്കെ നന്ദി പറയുന്നു. ദയവായി ആ മനോഹരമായ ചിത്രങ്ങളെല്ലാം എനിക്ക് അയയ്‌ക്കുക," റിമ പറയുന്നു.
ആറു വർഷത്തോളം നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ തന്റെ സ്വപ്ന സംരംഭമായ മാമാങ്കം ഡാൻസ് സ്റ്റുഡിയോയും മാമാങ്കം ഡാൻസ് സ്കൂളും പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് റിമ അറിയിച്ചിരുന്നു. കോവിഡ് രോഗബാധയെത്തുടർന്നുണ്ടായ പ്രതിസന്ധികളാണ് സ്ഥാപനം അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചതെന്ന് റിമ പറഞ്ഞു. സ്റ്റുഡിയോ അവസാനിപ്പിച്ചാലും മാമാങ്കം ഡാൻസ് കമ്പനിയുടെ പ്രവർത്തനം തുടരുമെന്നും റിമ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.
“കോവിഡ് പ്രതിസന്ധി ബാധിച്ച സാഹചര്യത്തിൽ മാമാങ്കം സ്റ്റുഡിയോസും ഡാൻസ് ക്ലാസ് ഡിപ്പാർട്ട്മെന്റും അടച്ചുപൂട്ടാൻ ഞാൻ തീരുമാനിച്ചു. ഇത് സ്നേഹത്തിന്റെ പുറത്ത് നിന്ന് കെട്ടിയുയർത്തിയതായിരുന്നു. ഒപ്പം ഈ സ്ഥലവുമായി ബന്ധപ്പെട്ട് നിരവധി ഓർമ്മകളുണ്ട്. ഹൈ എനർജി ഡാൻസ് ക്ലാസുകൾ, ഡാൻസ് റിഹേഴ്സലുകൾ, ഫിലിം സ്ക്രീനിങ്, വർക്ക് ഷോപ്പുകൾ, ഫ്ലഡ് റിലീഫ് കളക്ഷൻ ക്യാമ്പുകൾ, സംവാദങ്ങളും ചർച്ചകളും, ഷൂട്ടിങ്ങുകൾ, എല്ലാം എല്ലായ്പ്പോഴും ഞങ്ങളുടെ എല്ലാ ഹൃദയങ്ങളിലും പ്രതിധ്വനിക്കും,” റിമ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.
ആ ഷൂ ലേസ് ഒന്നു കെട്ടിക്കൂടെയെന്ന് ഗീതു; എല്ലാവരും വീട്ടിൽ പോടേയെന്ന് റിമ
"ഈ ചിത്രമെടുത്തപ്പോൾ നിങ്ങൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ കൂടി ടാഗ് ചെയ്യേണ്ടതുണ്ടെ"ന്ന് പറഞ്ഞ് പൂർണിമയും എത്തി

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.