അഭിനേത്രി റീമ കല്ലിങ്കലിന്റെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെടാറുള്ള സംരംഭമാണ് അവർ ഏതാനും വർഷം മുൻപ് ആരംഭിച്ച മാമാങ്കം ഡാൻസ് കമ്പനി. മലയാള ചലച്ചിത്ര രംഗത്തുനിന്നുള്ള അഭിനേതാക്കളിലൊരാൾ ആരംഭിച്ച തികച്ചും വ്യത്യസ്തമായ സംരംഭങ്ങളിലൊന്നായി മാമാങ്കവും മാാമാങ്കത്തിന്റെ ഭാഗമായി കൊച്ചിയിൽ ആരംഭിച്ച മാമാങ്കം ഡാൻസ് സ്റ്റുഡിയോയും വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ ആറു വർഷത്തോളം നീണ്ട പ്രവർത്തനങ്ങൾക്കൊടുവിൽ മാമാങ്കം ഡാൻസ് സ്റ്റുഡിയോയുടെയും മാമാങ്കം ഡാൻസ് സ്കൂളിന്റെയും പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് റീമ കല്ലിങ്കൽ.

കോവിഡ് രോഗബാധയെത്തുടർന്നുണ്ടായ പ്രതിസന്ധികളാണ് സ്ഥാപനം അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചതെന്ന് റീമ പറഞ്ഞു. സ്റ്റുഡിയോ അവസാനിപ്പിച്ചാലും മാമാങ്കം ഡാൻസ് കമ്പനിയുടെ പ്രവർത്തനം തുടരുമെന്നും റിമ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.

Read More: എന്റെ പ്രണയമേ, നീ നിന്റെ സ്വപ്നങ്ങളെ പിന്തുടരുന്നത് തൂടരൂ; റിമയ്ക്ക് ആഷിഖിന്റെ ആശംസ

“കോവിഡ് പ്രതിസന്ധി ബാധിച്ച സാഹചര്യത്തിൽ മാമാങ്കം സ്റ്റുഡിയോസും ഡാൻസ് ക്ലാസ് ഡിപ്പാർട്ട്മെന്റും അടച്ചുപൂട്ടാൻ ഞാൻ തീരുമാനിച്ചു. ഇത് സ്നേഹത്തിന്റെ പുറത്ത് നിന്ന് കെട്ടിയുയർത്തിയതായിരുന്നു. ഒപ്പം ഈ സ്ഥലവുമായി ബന്ധപ്പെട്ട് നിരവധി ഓർമ്മകളുണ്ട്. ഹൈ എനർജി ഡാൻസ് ക്ലാസുകൾ, ഡാൻസ് റിഹേഴ്സലുകൾ, ഫിലിം സ്ക്രീനിംഗ്, വർക്ക് ഷോപ്പുകൾ, ഫ്ലഡ് റിലീഫ് കളക്ഷൻ ക്യാമ്പുകൾ, സംവാദങ്ങളും ചർച്ചകളും, ഷൂട്ടിംഗുകൾ, എല്ലാം എല്ലായ്പ്പോഴും ഞങ്ങളുടെ എല്ലാ ഹൃദയങ്ങളിലും പ്രതിധ്വനിക്കും,” റിമ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

 

View this post on Instagram

 

A post shared by Rima Kallingal (@rimakallingal)

“ഈ ഇടത്തെ യാഥാർത്ഥ്യമാക്കുന്നതിൽ എന്റെ കൂടെ നിന്ന ഒരൊറ്റ വ്യക്തിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. താങ്ക്സ് ടീം മാമാങ്കം, എല്ലാ വിദ്യാർത്ഥികൾക്കും നന്ദി, എല്ലാ രക്ഷാധികാരികൾക്കും നന്ദി, എല്ലാ സപ്പോർട്ടേഴ്സിനും നന്ദി.
സ്റ്റേജുകളിലൂടെയും സ്‌ക്രീനുകളിലൂടെയും മാമാങ്കം ഡാൻസ് കമ്പനിയുടെ ഈ യാത്ര മുന്നോട്ട് കൊണ്ടുപോകും,” റിമ കുറിച്ചു.

2014ലാണ് മാമാങ്കം ആരംഭിച്ചത്. നൃത്തരംഗത്തെ പരീക്ഷണങ്ങൾക്കായുള്ള ഇടം എന്ന നിലയിലായിരുന്നു മാമാങ്കം സ്റ്റുഡിയോയുടെ ആരംഭം.

Read More: നീ എനിക്കാരാണെന്ന് ഈ ചിത്രങ്ങൾ പറയും; പാർവതിയോട് റിമ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook