scorecardresearch

സൽമാൻ ഖാനുമായി പ്രണയത്തിലോ?; നടി പൂജ ഹെഗ്ഡെ പറയുന്നു

'കിസി കാ ഭായ് കിസി കാ ജാൻ' എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു

'കിസി കാ ഭായ് കിസി കാ ജാൻ' എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു

author-image
Entertainment Desk
New Update
Pooja Hegde, Salmaan Khan, New movie

'കിസി കാ ഭായ് കിസി കാ ജാൻ' എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചതിനു പിന്നാലെ സൽമാൻ ഖാനും പൂജ ഹെഗ്ഡെ യും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ ഉയർന്നിരുന്നു. താൻ ഇപ്പോൾ ഒരു പങ്കാളിയെ കാത്തിരിക്കുകയല്ലെന്നും, സിങ്കിളായുള്ള ജീവിതം ആസ്വദിക്കുകയാണെന്നും പൂജ അടുത്ത് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Advertisment

"ഞാൻ സിങ്കിളാണ്. ഈ നാളുകൾ ഞാൻ വളരെയധികം ആസ്വദിക്കുന്നുണ്ട്. ഇപ്പോൾ എന്റെ കരിയാറിനാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്" പൂജയുടെ വാക്കുകളിങ്ങനെ.

സൽമാനോടൊപ്പം അഭിനയിച്ചതിനെ കുറിച്ച് പൂജ പിടിഐ യോട് പറഞ്ഞതിങ്ങനെയായിരുന്നു, "ഞങ്ങൾ തമ്മിലുള്ള കെമിസ്ട്രി എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷുണ്ട്, കാരണം അതാണ് സിനിമയുടെ പ്രധാന ഭാഗം തന്നെ. അല്ലു അർജുൻ, അഖിൽ, വിജയ്, റൺവീർ സിങ്ങ് തുടങ്ങിയ പ്രതിഭകൾക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്."

ഷെഹ്നാസ് ഖിൽ, രാഘവ് ജുയൽ, സിദ്ധാർത്ഥ് നിഗം, പാലക് തിവാരി പോലുള്ള പുതുമുഖങ്ങൾ അഭിനയിക്കുന്ന ചിത്രമാണ് 'കിസി കാ ഭായ് കിസി കാ ജാൻ.' ഫർഹാദ് സംജിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഏപ്രിൽ 21 ന് റിലീസിനെത്തും.

Advertisment
Bollywood Salman Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: