മുണ്ടുടുത്ത് തകർപ്പൻ നൃത്തച്ചുവടുകളുമായി സൽമാൻ ഖാൻ. ഒപ്പം ചുവടുവെച്ച് തെലുങ്ക് താരം വെങ്കിടേഷും. നിറപ്പകിട്ടേറിയ സജ്ജീകരണങ്ങൾ ചുറ്റും. പാട്ടിന്റെ അവസാനഭാഗത്തായി രാം ചരണിന്റെ സർപ്രൈസ് എൻട്രിയും കാണാം. സൽമാൻ ഖാൻ നായകനാവുന്ന ‘കിസി കാ ഭായ് കിസി കി ജാന്‍’ എന്ന ചിത്രത്തിലെ ഗാനമാണ് ഇപ്പോൾ ട്രെൻഡിംഗ് ആവുന്നത്. ഒറ്റ ദിവസം കൊണ്ട് യൂട്യൂബിൽ 17 മില്യൺ ആളുകൾ ഈ ഗാനം കണ്ടു കഴിഞ്ഞു. പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.
കിസി കാ ഭായ് കിസി കി ജാനിൽ പൂജ ഹെഗ്ഡെ ആണ് നായികയായി എത്തുന്നത്. ഫർഹാദ് സാംജിയാണ് ഈ റൊമാന്റിക് ആക്‌ഷൻ എന്റർടെയ്നർ സംവിധാനം ചെയ്യുന്നത്. സൽമാൻ ഖാൻ, വെങ്കിടേഷ് ദഗ്ഗുബട്ടി, പൂജ ഹെഗ്‌ഡെ എന്നിവർക്കൊപ്പം ജഗപതി ബാബു, ഭൂമിക ചൗള, വിജേന്ദർ സിംഗ്, അഭിമന്യു സിംഗ്, രാഘവ് ജുയൽ, സിദ്ധാർത്ഥ് നിഗം, ജാസി ഗിൽ, ഷെഹ്‌നാസ് ഗിൽ, പാലക് തിവാരി, വിനാലി ഭട്‌നാഗർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഈദ് ദിനമായ ഏപ്രിൽ 21നാണ് ചിത്രം റിലീസിനെത്തുക. സൽമാൻ ഖാൻ തന്നെയാണ് ചിത്രത്തിന്റെ നിർമാതാവ്.
സൽമാൻ ഖാന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ചിത്രം കൂടിയാവും ‘കിസി കാ ഭായ് കിസി കി ജാൻ’. പത്താൻ (ഹിന്ദി), ഗോഡ്ഫാദർ (തെലുങ്ക്), വേദ് (മറാത്തി) എന്നിവയിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും സൽമാൻ നായകനായി ഒരു ചിത്രം തിയേറ്ററിലേക്ക് എത്തിയിട്ട് കുറച്ചേറെ നാളുകളായി.