scorecardresearch

Perilloor Premier League: പേരില്ലൂർ പ്രീമിയർ ലീഗ് ഒടിടിയിലേക്ക്

ക്രൈം ഫയൽസിനും മാസ്റ്റർപീസിനും ശേഷം ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന പുതിയ വെബ് സീരീസാണ് പേരില്ലൂർ പ്രീമിയർ ലീഗ്

ക്രൈം ഫയൽസിനും മാസ്റ്റർപീസിനും ശേഷം ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന പുതിയ വെബ് സീരീസാണ് പേരില്ലൂർ പ്രീമിയർ ലീഗ്

author-image
Entertainment Desk
New Update
Perilloor Premier League  OTT Release Date

Perilloor Premier League OTT Release Date

പ്രേക്ഷക ശ്രദ്ധ നേടിയ കേരളാ ക്രൈം ഫയൽസിനും മാസ്റ്റർപീസിനും ശേഷം ഹോട്ട്സ്റ്റാർ സ്പെഷ്യൽസിൽ നിന്നും മറ്റൊരു സീരീസ് കൂടി റിലീസിനൊരുങ്ങുന്നു.  നിഖില  വിമൽ, സണ്ണി വെയ്ൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന   ‘പേരില്ലൂർ പ്രീമിയർ ലീഗ്’ ആണ് പുതുവർഷത്തിൽ ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. 
  
പേരില്ലൂർ എന്ന കൊച്ചു ഗ്രാമത്തിൽ ജീവിക്കുന്ന ഒരു പറ്റം മനുഷ്യരുടെ ജീവിതത്തിലെ അസാധാരണ സംഭവങ്ങൾ  കോർത്തിണക്കി നർമ്മത്തിൽ പൊതിഞ്ഞ് കഥ പറയുകയാണ് പേരില്ലൂർ പ്രീമിയർ ലീഗ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി പ്രസിഡന്റാകുന്ന മാളവികയെ ചുറ്റിപറ്റിയാണ് ഈ സീരീസിന്റ കഥ പുരോഗമിക്കുന്നത്. നിഖില  വിമൽ ആണ് മാളവികയെ അവതരിപ്പിച്ചിരിക്കുന്നത്. വിജയരാഘവൻ, അശോകൻ, അജു വർഗീസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. 

Advertisment

ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ്  ആർ  മേത്തയും സി വി സാരഥിയും ചേർന്ന്  നിർമിച്ചു പ്രവീൺ ചന്ദ്രൻ സംവിധാനം ചെയുന്ന ഈ സീരീസിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് ദീപു പ്രദീപാണ്. ഭവൻ ശ്രീകുമാർ എഡിറ്റിംഗും  അനൂപ് വി ശൈലജയും അമീലും ചേർന്ന്  ഛായാഗ്രഹണവും  നിർവഹിച്ചിരിക്കുന്നു. മുജീബ് മജീദ് ആണ് സംഗീത സംവിധാനം. 

ജനുവരി 5 മുതൽ ‘പേരില്ലൂർ പ്രീമിയർ ലീഗ്’  ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും. 

Check out More Television Stories Here 

Advertisment
Nikhila Vimal Sunny Wayne OTT Disney Hotstar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: