/indian-express-malayalam/media/media_files/uploads/2021/08/25-1.jpg)
സോഷ്യൽ മീഡിയയുടെ ഇഷ്ടതാരങ്ങളാണ് പേളിയും മകൾ നിലയും. ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ എപ്പോഴും ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ, പേളിയുടെ പുതിയൊരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
ഓണത്തിന്റെ ഐതിഹ്യം അറിയാത്തവർക്ക് അത് പറഞ്ഞു കൊടുക്കുകയാണ് പേളി. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് പേളി ഓണത്തിന്റെയും മഹാബലി തമ്പുരാന്റെയും കഥ പറയുന്നത്. കുഞ്ഞു നിലയെയും വീഡിയോയുടെ ആദ്യം കാണിക്കുന്നുണ്ട്. നിലയുടെ ആദ്യ ഓണമാണെന്നും ഞാൻ ചെറുപ്പത്തിൽ കേട്ട കഥ നിലക്കും പറഞ്ഞു കൊടുക്കണം എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.
ചെറുപ്പംമുതൽ കേരളീയർ കേട്ടു വളർന്ന മഹാബലി എന്ന അസുരരാജാവിന്റെ ഭരണവും അദ്ദേഹത്തെ വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയതും വർഷത്തിൽ ഒരിക്കൽ പ്രജകളെ കാണാൻ വരം നൽകിയതുമാണ് പേളി പറയുന്നത്. പൂക്കളവും സദ്യയും അടങ്ങുന്ന മലയാളിയുടെ ഓണാഘോഷത്തെ കുറിച്ചും പേളി വീഡിയോയിൽ പറയുന്നുണ്ട്.
മലയാളികൾ ഉൾപ്പെടെ നിരവധിപേരാണ് വീഡിയോക്ക് കമന്റ് ചെയ്യുന്നത്. ഇംഗ്ലീഷിൽ ഐതിഹ്യം പറയുന്ന പേളി അതിനു ശേഷം മലയാളത്തിൽ "അതാണ് മക്കളെ നമ്മുടെ ഓണം " എന്ന് പറയുന്നുണ്ട്. അത് കേട്ടപ്പോൾ രോമാഞ്ചം വന്നു എന്നാണ് ചിലരുടെ കമന്റ്. കേരളത്തിന് പുറത്തു നിന്നുള്ളവരുടെയും കമന്റുകളും വീഡിയോക്ക് താഴെ കാണാം.
നേരത്തെ സ്വന്തം യൂട്യൂബ് ചാനലിലൂടെ നിലയുടെ ഓണാഘോഷ വീഡിയോ പേളി പങ്കുവച്ചിരുന്നു. പാലക്കാടുള്ള ശ്രീനിഷിന്റെ മുത്തശ്ശിയോടൊപ്പം നില ഓണം ആഘോഷിക്കുന്ന വീഡിയോയാണ് പോസ്റ്റ് ചെയ്‌തത്.
Also read: നിലകുട്ടിയുടെ ആദ്യ ഓണം; ചിത്രങ്ങള്‍
കഴിഞ്ഞ ദിവസം നിലകുട്ടിയുടെ വീട്ടിലെ ഓണാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും പേളിയും ശ്രീനിഷും പങ്കുവച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us