scorecardresearch

മോഹൻലാലിനെയും മമ്മൂട്ടിയെയും അനുകരിച്ച് നില; വീഡിയോ

പേളി തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്.

പേളി തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്.

author-image
Entertainment Desk
New Update
Pearle Maaney, Nila

പേളിയെ പോലെ തന്നെ സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയാണ് മകൾ നിലയും. നിലയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ കാണാൻ പേളി ആരാധകർക്ക് ഏറെയിഷ്ടമാണ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവരെ അനുകരിക്കുന്ന നിലയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

പേളി നിലയോട് ഓരോരുത്തരുടെ പേരു പറയുമ്പോൾ അതിനനുസരിച്ചുള്ള ആക്ഷനുകൾ കാണിച്ചാണ് നില ഓരോരുത്തരെയും അനുകരിക്കുന്നത്. മോഹൻലാൽ എന്ന് പറയുമ്പോൾ തലചരിക്കുകയും മമ്മൂട്ടി എന്ന് പറയുമ്പോൾ കൈപ്പത്തി വിടർത്തി മുന്നോട്ട് കാണിക്കുകയും സുരേഷ് ഗോപി എന്ന് പറയുമ്പോൾ ചൂണ്ടുവിരൽ നേരെ മുന്നിലേക്ക് നീട്ടുന്നതും കാണാം. സുരേഷ് ഗോപിയുടെ 'ഷിറ്റ്' എന്ന ആക്ഷൻ ശരിയാക്കാൻ പേളി പറഞ്ഞുകൊടുക്കുമ്പോൾ നില ഒരു ക്യൂട്ട് ചിരി നൽകുന്നതും വീഡിയോയിൽ കാണാം. 'ഞങ്ങളുടെ രാവിലത്തെ എന്റെർറ്റൈന്മെന്റ്സ്' എന്ന് കുറിച്ച് പേളി തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ മാലിദ്വീപിലെ അവധി ആഘോഷങ്ങളുടെ ചിത്രങ്ങൾ പേളിയും ശ്രീനിഷും പങ്കുവച്ചിരുന്നു.

Advertisment

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യസീസണിലെ മത്സരാർത്ഥികളായി എത്തിയ പേളിയും ശ്രീനിഷും ബിഗ് ബോസ് ഹൗസിൽ വച്ച് പ്രണയത്തിലാവുകയായിരുന്നു. ഇരു വീട്ടുകാരുടെയും പൂർണസമ്മതതോടെ 2019 മേയ് മാസത്തിലാണ് വിവാഹിതരായത്. മേയ് അഞ്ചിന് ക്രിസ്റ്റ്യൻ ആചാരപ്രകാരവും മേയ് എട്ടിന് ഹിന്ദു ആചാരപ്രകാരവുമായിരുന്നു ഇരുവരുടെയും വിവാഹചടങ്ങുകൾ നടന്നത്. കഴിഞ്ഞ മാർച്ചിലാണ് നില പിറന്നത്. പേളിയേയും ശ്രീനിഷിനെയും പോലെ തന്നെ നിലയും സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയങ്കരിയാണ് ഇന്ന്.

Also Read: ‘നസ്രിയയിൽ നിന്ന് ഒരു കാര്യം മോഷ്ടിക്കാൻ കഴിഞ്ഞാൽ, എന്താകും അത്‌’; ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി അന്ന ബെൻ

Pearley Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: