/indian-express-malayalam/media/media_files/uploads/2021/06/Untitled-design-6.jpg)
കോവിഡ് എല്ലാവരെയും വീടുകൾക്കുള്ളിൽ തളച്ചിരിക്കുകയാണ്. യാത്രകളെ ഇഷ്ടപ്പെടുന്നവർക്ക് ലോക്ക്ഡൗൺ കാലം അത്ര സുഖകരമായ സംഭവമല്ല. പഴയ യാത്രകളുടെ ഓർമ്മകളാകും എല്ലാവരുടെയും മനസ്സിൽ. അത്തരത്തിൽ തന്റെ പഴയ യാത്രയുടെ ഓർമ്മകൾ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് പേളി.
'ഞാൻ എന്റെ ബാഗ് പായ്ക്ക് ചെയ്ത് യാത്ര പോയ ദിവസങ്ങളിലേക്കൊരു ത്രോബാക്ക്' എന്ന അടിക്കുറിപ്പോടെ പഴയ യാത്രയിൽ നിന്നുള്ള ചില ചിത്രങ്ങളാണ് പേളി പങ്കുവെച്ചിരിക്കുന്നത്. നെല്ലിയാമ്പതിയിലെ കാടുകളിൽ ആദിവാസി കുട്ടികളോടൊപ്പം കളിക്കുന്നതും അവിടത്തെ കുടുംബങ്ങൾക്കൊപ്പം സമയം ചിലവഴിക്കുന്നതും ജീപ്പിനു മുകളിൽ കേറിയിരുന്ന് എടുത്ത ചിത്രങ്ങളുമാണ് പേളി പങ്കുവച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ വളരെ സജീവമായ പേളി തന്റെ വിശേഷങ്ങൾ ആരാധകരുമായി എപ്പോഴും പങ്കുവെക്കാറുണ്ട്. അതിൽ പുതിയതാണ് ഈ യാത്ര ഓർമ്മകൾ. ഭർത്താവ് ശ്രീനിഷും മകൾ നിലയുമായുള്ള രസകരമായ നിമിഷങ്ങൾ എല്ലാം പേളി ആരാധകരുമായി പങ്കുവെക്കാറുണ്ട്.
Read Also: എന്റെ മനോഹരമായ കുഞ്ഞു ലോകം; കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് രംഭ
ഇന്നലെ പരിസ്ഥിതി ദിനത്തിൽ മകളുമായുള്ള ചിത്രം പേളി പങ്കുവെച്ചിരുന്നു. "ധാരാളം മാജികും അത്ഭുതങ്ങളും നിറഞ്ഞ ലോകം. സാഹസികതയുടെയും സ്നേഹത്തിന്റെയും ലോകം. അവളുടെ കുഞ്ഞുകണ്ണുകൾ ഇപ്പോൾ നിറങ്ങളെയും ദൃശ്യങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു. അവളുടെ കുഞ്ഞ് വിരലുകൾ പതിയെ തൊടാനും മുറുകെ പിടിക്കാനും തുടങ്ങിയിരിക്കുന്നു. അവളുടെ കണ്ണുകളിലൂടെ ലോകത്തെ കാണുമ്പോൾ, തീർത്തും വ്യത്യസ്തമായൊരു ലോകം തന്നെ കാണാനാവുന്നു," എന്ന കുറിപ്പോടെയാണ് പേളി ചിത്രം പങ്കുവെച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us