എന്റെ ലോകം; കുടുംബചിത്രങ്ങൾ പങ്കു വെച്ച് രംഭ

രംഭയുടെ 45-മത് ജന്മദിനമായിരുന്നു ഇന്നലെ

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ വളരെ സജീവമായിരുന്ന നടിയായിരുന്നു രംഭ. മലയാളത്തിൽ ഉൾപ്പടെ നിരവധി ശ്രദ്ധേയമായ സിനിമകളിൽ നായികയായിരുന്നു രംഭ. രംഭയുടെ 45-മത് ജന്മദിനമായിരുന്നു ഇന്നലെ. ജന്മദിന ദിവസം വൈകുന്നേരം കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ രംഭ സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു. അതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

‘എന്റെ മനോഹരമായ കുഞ്ഞു ലോകം’ എന്ന അടിക്കുറിപ്പോടെയാണ്‌ രംഭ മക്കൾക്കും ഭർത്താവിനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.

വിജയലക്ഷ്മി യീദി എന്ന രംഭ തൊണ്ണൂറുകളിൽ തെന്നിന്ത്യയിലെ പ്രധാനപ്പെട്ട നടിമാരിൽ ഒരാളായിരുന്നു. മലയാളത്തിൽ സർഗം എന്ന ചിത്രത്തിലൂടെ പതിനഞ്ചാം വയസ്സിൽ അഭിനയം തുടങ്ങിയ രംഭ തമിഴിൽ രജനികാന്ത്, അജിത്, വിജയ്, എന്നിവരോടൊപ്പവും ഹിന്ദിയിൽ സൽമാൻ ഖാനോടൊപ്പവും മലയാളത്തിൽ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരോടൊപ്പവും രംഭ അഭിനയിച്ചിട്ടുണ്ട്.

Read Also: എനിക്കേറ്റവും ആകര്‍ഷണം തോന്നിയിട്ടുള്ള നാലുപേർ ഇവർ; ദുല്‍ഖര്‍ പറയുന്നു

2003ൽ സിനിമ നിർമ്മാതാവായും രംഭ വന്നു. ജ്യോതിക, ലൈല എന്നിവരോടൊപ്പം രംഭയും അഭിനയിച്ച ‘ത്രീ റോസ്സസ്’ എന്ന ചിത്രമാണ് നിർമിച്ചത്. 2010ൽ സിനിമാ ജീവിതം അവസാനിപ്പിച്ച രംഭ കാനഡയിൽ ബിസിനസുകാരനായ ഇന്ദ്രൻ പത്മാനന്തനെ വിവാഹം കഴിച്ച് ടോറോന്റോയിലേക്ക് താമസം മാറി. പിന്നീട് ചില ഡാൻസ് റിയാലിറ്റി ഷോകളിൽ മാത്രമാണ് രംഭ പ്രത്യക്ഷപ്പെട്ടത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rambha shares heartwarming photos of her family on birthday eve my cute little world

Next Story
പാട്ടു പാടി അനൂപ് മേനോൻ; സംഗതി മനസിലായത് വീഡിയോ മുഴുവൻ കണ്ടവർക്ക്anoop menon, anoop menon facebook video prank, anoop menon singing, anoop menon singing prank prank, anoop menon photos, anoop menon films, അനൂപ് മേനോൻ, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com