scorecardresearch

ആ ചവിട്ടിൽ എന്റെ വിസ്ഡം ടൂത്ത് മിസ്സായി ഗയ്സ്; ചിത്രവുമായി പേളി

"ബ്രൂസ്‌ലിയുടെ മുന്നിൽ പോയി പഴയ 'തേങ്ങാക്കൊല മാങ്ങാത്തൊലി' പാട്ട് പാടിയതുകൊണ്ടല്ലേ തൊഴി കിട്ടിയത്," എന്നാണ് ആരാധകരുടെ ചോദ്യം

"ബ്രൂസ്‌ലിയുടെ മുന്നിൽ പോയി പഴയ 'തേങ്ങാക്കൊല മാങ്ങാത്തൊലി' പാട്ട് പാടിയതുകൊണ്ടല്ലേ തൊഴി കിട്ടിയത്," എന്നാണ് ആരാധകരുടെ ചോദ്യം

author-image
Entertainment Desk
New Update
Pearle Maaney, Pearle Maaney latest

സോഷ്യൽ മീഡിയയുടെ പ്രിയതാരമാണ് നടിയും അവതാരകയുമായ പേളി മാണി. തന്റെ യൂട്യൂബ് ചാനലുമായി ഏറെ സജീവമാണ് പേളി. രസകരമായൊരു ചിത്രം പങ്കുവച്ചുകൊണ്ട് പേളി നൽകിയ അടിക്കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. ബ്രൂസ്‌ലിയുടെ പ്രതിമയ്ക്ക് അരികിൽ പോസ് ചെയ്യുകയാണ് പേളി.

Advertisment

"ബ്രൂസ്‌ലി പേളിയെ ചവിട്ടിയപ്പോൾ. എന്റെ വിസ്ഡം ടൂത്ത് ഇപ്പോഴും കാണുന്നില്ല," എന്നാണ് ചിത്രത്തിന് പേളി നൽകിയ അടിക്കുറിപ്പ്. എന്താണ് അടിയുടെ കാരണം എന്ന് ഊഹിച്ചു പറയാനും അനുയോജ്യമായ അടിക്കുറിപ്പുകൾ പങ്കുവയ്ക്കാനും പേളി ആരാധകരോട് ആവശ്യപ്പെടുന്നുമുണ്ട്.

"നിന്റെ ചളി കൊണ്ടാണ് നിനക്ക് ലീടെ കയ്യിൽ നിന്നും അടി കിട്ടിയത്," എന്നാണ് ശ്രീനിഷ് ചിത്രത്തിനു കമന്റ് ചെയ്തിരിക്കുന്നത്.

Advertisment

Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer

'പേളി ബ്രൂസ്‌ലിയുടെ മുന്നിൽവച്ച് തേങ്ങാക്കൊല മാങ്ങാത്തൊലി പാട്ട് പാടിക്കാണും', 'അബദ്ധത്തിൽ യൂട്യൂബ് നോക്കിയപ്പോ ബ്രൂസ്‌ലി പണ്ടത്തെ തേങ്ങാക്കൊല മാങ്ങാത്തൊലി ആൽബം കണ്ടിട്ട് ഉണ്ടാവും', 'പുള്ളീടെ പേരിന്റെ അവസാനത്തെ ലീ അടിച്ചുമാറ്റിയതിനാവും', 'ബ്രൂസ്‌ലിയുടെ അടുത്ത് ചെന്ന് സ്വതസിദ്ധമായ ശൈലിയിൽ എന്തേലും ഡയലോഗ് അടിച്ചു കാണും. ചവിട്ട് കിട്ടിയില്ലെങ്കിലേ അദ്‌ഭുതമുള്ളൂ,' എന്നിങ്ങനെ പോവുന്നു ആരാധകരുടെ കമന്റുകൾ.

Pearley Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: