scorecardresearch

ചില ട്രോളുകൾ എന്നെ വേദനിപ്പിച്ചു: പേളി മാണി

ഗർഭിണി ആയപ്പോൾ ആദ്യം ആ വാർത്ത ഒളിച്ചുവെയ്ക്കാം, ഡെലിവറി കഴിഞ്ഞ് അറിയിക്കാം എന്നോർത്തു. പക്ഷേ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഒരുപാട് നാൾ ആക്റ്റീവ് ആവാതെ ഇരിക്കാൻ എനിക്ക് കഴിയുന്നതെങ്ങനെ?

ഗർഭിണി ആയപ്പോൾ ആദ്യം ആ വാർത്ത ഒളിച്ചുവെയ്ക്കാം, ഡെലിവറി കഴിഞ്ഞ് അറിയിക്കാം എന്നോർത്തു. പക്ഷേ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഒരുപാട് നാൾ ആക്റ്റീവ് ആവാതെ ഇരിക്കാൻ എനിക്ക് കഴിയുന്നതെങ്ങനെ?

author-image
Entertainment Desk
New Update
Pearle Maaney, Srinish Aravind, Pearlish, Pearle and Srinish during lockdown, Pearle-Srinish wedding anniversary, പേളി-ശ്രീനിഷ് വിവാഹ വാർഷികം, പേളി ഗർഭിണി, പേളി വീഡിയോ, Pearle pregnant

കുറച്ചുമാസങ്ങളായി സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത് നടിയും അവതാരകയുമായ പേളി മാണിയാണ്. ഗർഭകാലം ആഘോഷമാക്കുന്ന പേളിയുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ എങ്ങും. ഒപ്പം പതിവുപോലെ ട്രോളുകളും സജീവമാകുകയാണ്. ഇപ്പോഴിതാ, ട്രോളുകളെയും വിമർശനങ്ങളെയും കുറിച്ച് സംസാരിക്കുന്ന പേളിയുടെ വീഡിയോ ആണ് ശ്രദ്ധ കവരുന്നത്.

Advertisment

Read more: ഈ ഭൂമിയെത്ര സുന്ദരമാണെന്നറിയാമോ? നിനക്കായി കാത്തിരിക്കുകയാണ് ഞാൻ; ചിത്രങ്ങൾ പങ്കുവച്ച് പേളി

"ബിഗ് ബോസിനു ശേഷം എനിക്ക് പബ്ലിക് ലൈഫ്, പ്രൈവറ്റ് ലൈഫ് എന്നൊന്നില്ല. ഞാനും ശ്രീനിയും തമ്മിലുള്ള ബന്ധം തുടങ്ങിയ കാലം മുതൽ എല്ലാം ആളുകൾ കാണുന്നതാണ്. അവർക്ക് എന്റെ ലൈഫ് അറിയാം. അതുകൊണ്ട് കൂടുതൽ മറക്കാനും ഒളിക്കാനും ഒന്നും പറ്റില്ല."

"ഗർഭിണി ആയപ്പോൾ ആദ്യം ആ വാർത്ത ഒളിച്ചുവെയ്ക്കാം എന്നാണ് ഓർത്തത്. ഡെലിവറി കഴിഞ്ഞ് അറിയിക്കാം എന്നോർത്തു. പിന്നെ അറിയിക്കാം എന്നോർത്തു. ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ ഒരുപാട് നാൾ ആക്റ്റീവ് ആവാതെ ഇരിക്കാൻ കഴിയുന്നതെങ്ങനെ? എനിക്കാണെങ്കിൽ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം." റെഡ് എഫ്എം മലയാളത്തിന്റെ റെഡ് കാർപെറ്റിൽ സംസാരിക്കുകയായിരുന്നു പേളി മാണി.

Advertisment

സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ വരുന്ന ട്രോളുകളെ കുറിച്ചും അഭിമുഖത്തിനിടെ പേളി മനസ്സുതുറന്നു. "പോസ്റ്റുകൾക്ക് താഴെ വരുന്ന നല്ല കമന്റുകൾ മാത്രമാണ് ഞാൻ മനസ്സിലേക്ക് എടുക്കുന്നത്. ബാക്കി വെറുതെ വായിച്ചു കളയുകയാണ് പതിവ്."

"സൈബർ ബുള്ളിയിംഗ് എല്ലാക്കാലത്തുമുണ്ട്. ഒരു ആർട്ടിസ്റ്റിനോ സെലബ്രിറ്റിയ്ക്കോ അതിനെ അഭിമുഖീകരിക്കാതെ ഇരിക്കാൻ ആവില്ല. നമ്മൾ മാറുക എന്നുള്ളതാണ്. നെഗറ്റീവ് കമന്റുകളെ ഭയപ്പെടാതെ മുന്നോട്ടുപോവുക. വർഷങ്ങൾ കൊണ്ട് നമ്മൾ കരുത്തരാകും. ആളുകൾ എങ്ങനെയാണോ​ അതുപോലെ മനസ്സിലാക്കാൻ ശ്രമിക്കുക. എന്നെ സംബന്ധിച്ച് ഞാനാണ് മാറിയത്. നല്ല കമന്റുകൾ മാത്രം ഞാൻ എൻജോയ് ചെയ്യും. ചിലർ വേദനിപ്പിക്കാൻ വേണ്ടി തന്നെ കമന്റ് ചെയ്യുന്നതാണ്, അത് കണ്ടില്ലെന്നു നടിക്കുകയാണ് ചെയ്യാറുള്ളത്. പക്ഷേ പ്രഗ്നൻസി സമയമായതുകൊണ്ടാണോ എന്നറിയില്ല, ചില ട്രോളുകൾ എന്നെ വേദനിപ്പിച്ചു." പേളി പറഞ്ഞു.

Read More: പേളി തെറ്റായ തീരുമാനം എടുത്തോയെന്നു പേടിച്ചിരുന്നു; മനസ് തുറന്ന് മാണി പോൾ

Pearley Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: