ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസിനിടയിലെ പേളി- ശ്രീനിഷ് പ്രണയം ഏറെ ശ്രദ്ധ നേടുകയും ഇരുവരും വാർത്തകളിൽ നിറയുകയും ചെയ്തിരുന്നു. പേളിയുടെ ബിഗ് ബോസ് നാളുകളെ കുറിച്ചും പേളി- ശ്രീനിഷ് പ്രണയം ആദ്യമായി അറിഞ്ഞപ്പോഴുള്ള അനുഭവത്തെ കുറിച്ചും പേളിയുടെ അച്ഛൻ മാണി പോൾ സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

പേളി- ശ്രീനിഷ് പ്രണയം ബിഗ് ബോസിനകത്തെ ഒരു സ്റ്റോറി ലൈൻ ആണെന്നാണ് താനാദ്യം കരുതിയതെന്നാണ് മാണിപോൾ പറയുന്നത്. ” പേളി ബിഗ് ബോസിൽ ഇരിക്കുമ്പോൾ ഞാൻ ബിഗ് ബോസ് കണ്ടിരുന്നില്ല. നെഗറ്റീീവ് ചിന്തകളിൽ നിന്നും കണ്ണീർ സീരിയലുകളിൽ നിന്നും മാറി നിൽക്കണമെന്നാണ് ഞാനെല്ലാവരോടും പറയുന്നത്. അതുകൊണ്ട് തന്നെ ബിഗ് ബോസ് കണ്ടിരുന്നില്ല. പോളിയ്ക്ക് വോട്ടും ചെയ്തിരുന്നില്ല,” മാണി പോൾ പറഞ്ഞു. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാൻ ഉള്ള സ്വാതന്ത്ര്യം മുൻപു തന്നെ പേളിയ്ക്ക് നൽകിയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിനിടയിലാണ് മാണി പോൾ മനസ്സു തുറന്നത്.

“പേളി അവിടെ തെറ്റായ തീരുമാനം എടുത്തോ എന്ന് ഞാൻ പേടിച്ചിരുന്നു. ഷോയ്ക്ക് അകത്തെ പേളിയുടെ മാനസികാവസ്ഥ ശരിയല്ലായിരുന്നു. ഏറിപ്പോയാൽ മൂന്നാഴ്ച നിൽക്കും എന്ന കണക്കുക്കൂട്ടലിൽ പോയതായിരുന്നു പേളി. മൂന്നാഴ്ചയ്ക്കുള്ള ഡ്രസ്സുകളെ കൊണ്ടുപോയിരുന്നുമുള്ളൂ. പക്ഷേ അവസാനം വരെ നിൽക്കേണ്ടി വന്നു.”

ശ്രീനിഷിന്റെ ഫോട്ടോ ആദ്യം മകൾ കാണിച്ചു തന്നപ്പോൾ ബാഹുബലിയിലെ പയ്യനാണെന്നാണ് കരുതിയതെന്നും അഹങ്കാരിയായിരിക്കുമെന്ന് തോന്നിയെന്നും മാണി പോൾ പറഞ്ഞു. “എന്നാൽ ശ്രീനിഷ് വളരെ ടോളറന്റ് ആണ്. സിമ്പിൾ ബോയ്. പേളിക്ക് പറ്റിയ പയ്യനാണ്. അവർ സത്യത്തിൽ ഐഡിയൽ കപ്പിളാണ്,” അഭിമുഖത്തിൽ മാണി പോൾ പറയുന്നതിങ്ങനെ.

 

View this post on Instagram

 

The blue sky… Green meadowlands and… the lady in Black Babymooning in Vagamon @srinish_aravind . Wearing @momzjoy

A post shared by Pearle Maaney (@pearlemaany) on

 

View this post on Instagram

 

5 months UPDATE… The first trimester was the a bit difficult because I was dealing with a lot of Nausea and the usual pregnancy symptoms. The Second Trimester has been the most fun so far… I feel very energetic… I like cooking, cleaning, driving etc… baby constantly says hi with a small movement so I’ve started connecting more with the little one now… I sing… listen to music… say our little prayers etc… Also I’ve noticed my hand automatically rests around my baby bump these days because my motherly instincts have kicked In so all I think of is… keep the baby safe anyway.. just felt like sharing how I feel.. and how lucky we feel as a couple to have chosen to bring a new member to this world… . daddy to be… @srinish_aravind

A post shared by Pearle Maaney (@pearlemaany) on

തങ്ങളുടെ ആദ്യകൺമണിയെ കാത്തിരിക്കുകയാണ് പേളിമാണിയും ശ്രീനിഷ് അരവിന്ദും ഇപ്പോൾ. ഗർഭകാല വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇരുവരും ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്.

Read more: ഞങ്ങൾ പാട്ട് പാടും കേൾക്കും, ഇടയ്ക്ക് കുഞ്ഞ് അനങ്ങും; ഗർഭകാല വിശേഷങ്ങളുമായി പേളി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook