scorecardresearch

കുരുവിക്കൂടും കുട്ടിമൊട്ടയും; നിലയ്ക്ക് ഒപ്പം ആദ്യ മദേഴ്സ് ഡേ ആഘോഷിച്ച് പേളി

മാതൃദിനത്തിൽ മകൾക്കൊപ്പമുള്ള ചിത്രങ്ങളുമായി പേളി

മാതൃദിനത്തിൽ മകൾക്കൊപ്പമുള്ള ചിത്രങ്ങളുമായി പേളി

author-image
Entertainment Desk
New Update
കുരുവിക്കൂടും കുട്ടിമൊട്ടയും; നിലയ്ക്ക് ഒപ്പം ആദ്യ മദേഴ്സ് ഡേ ആഘോഷിച്ച് പേളി

അമ്മയായതിനു ശേഷമുള്ള ആദ്യത്തെ മാതൃദിനം ആഘോഷിക്കുകയാണ് പേളി മാണി. 'ഒടുവിൽ കുരുവി കൂടിന് അതിന്റെ കുട്ടി മൊട്ടയെ കിട്ടിയിരിക്കുന്നു. എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ,' എന്നാണ് പേളി കുറിക്കുന്നത്. മകൾ നിലയ്ക്ക് ഒപ്പമുള്ള ഏതാനും ചിത്രങ്ങളും പേളി പങ്കു വച്ചിട്ടുണ്ട്.

Advertisment

"നിങ്ങൾ ചിരിക്കുമ്പോൾ, അവരും നിങ്ങൾക്കൊപ്പം ചിരിക്കും. അവർ നിങ്ങളെ എപ്പോഴും നിരീക്ഷിക്കുകയും നിങ്ങളെ കണ്ട് പഠിക്കുകയും ചെയ്യുന്നു. ഏറ്റവും മികച്ച വ്യക്തികളാവാനുള്ള നമ്മുടെ അവസരമാണിത്, അങ്ങനെയാവുമ്പോൾ അവർ നമ്മളിൽ നിന്നും അതു പഠിക്കും. ഇതെന്റെ ആദ്യ മദേഴ്സ് ഡേ ആണ്."

Advertisment

മാതൃത്വം ആഘോഷമാക്കുകയാണ് പേളി എന്ന അമ്മ. മകളുടെ വിശേഷങ്ങളും അമ്മജീവിതത്തിലെ സന്തോഷങ്ങളുമെല്ലാം പേളി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പ്രസവശേഷമുളള തന്റെ വയറിനെക്കുറിച്ചും കഴിഞ്ഞ ദിവസം പേളിയൊരു കുറിപ്പ് പങ്കുവച്ചിരുന്നു. ഈ വയര്‍ തനിക്കിപ്പോള്‍ അഭിമാനമാണെന്നും, പെട്ടന്നൊന്നും കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് പേളി പറഞ്ഞത്.

''പ്രസവം കഴിഞ്ഞിട്ട് ഇപ്പോൾ 48 ദിവസമായി. ഞാനൊരു റോക്‌സ്റ്റാര്‍ അമ്മയാണ്. പ്രസവ ശേഷം ഇത്രപെട്ടെന്ന് എങ്ങിനെയാണ് ഞാന്‍ വയർ കുറച്ച് പഴയ ഷേപ്പില്‍ ആയതെന്ന് പലരും ചോദിച്ചു. ഞാന്‍ വയര്‍ ബാൻഡ് ധരിച്ചതാണ്. ഇതാണ് ഇപ്പോഴത്തെ എന്റെ വയർ. ഇതില്‍ ഞാന്‍ അഭിമാനിക്കുന്നു. മുലപ്പാല്‍ കുടിയ്ക്കുമ്പോള്‍ നില വിശ്രമിക്കുന്നത് ഈ വയറിലാണ്. അവള്‍ക്ക് ഇഷ്ടപ്പെട്ട തലയിണയാണ് ഈ വയര്‍ ഇപ്പോൾ.

ആരോഗ്യകരമായ നല്ല ഭക്ഷണം കഴിക്കുന്നതിലാണ് ഞാൻ ഇപ്പോൾ ശ്രദ്ധിക്കുന്നത്. ധാരാളം വെള്ളം കുടിക്കുന്നു. ഇങ്ങനെയൊക്കെ പറഞ്ഞാലും കുറച്ച് മാസങ്ങള്‍ക്ക് ശേഷം വര്‍ക്കൗട്ട് ചെയ്യാന്‍ പ്ലാനുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്റെ ശരീരത്തിന് വിശ്രമമാണ് ആവശ്യം. ഇപ്പോള്‍ ഈ വയര്‍ കുറയ്ക്കാന്‍ യാതൊരു സമ്മർദവും ഇല്ല. എല്ലാ പുതിയ അമ്മമാരും അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്.

സമാധാനത്തോടെയും സന്തോഷത്തോടെയും ചെലവഴിക്കേണ്ട ദിവസങ്ങളാണിത്. നിങ്ങളുടെ ശരീരം നിങ്ങൾക്ക് നൽകിയ എല്ലാത്തിനും നന്ദിയുള്ളവരായിരിക്കുക. നിങ്ങൾക്കാവശ്യമുളള സമയമെടുക്കുക. നിങ്ങൾ ഒരു ഓട്ടത്തിലല്ല. നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കുകയാണ്. ഓരോ ശരീരവും വ്യത്യസ്തവും ശരീരവും മനോഹരവുമാണ്. ഏതൊരു കുഞ്ഞിനും അവരുടെ അമ്മ ഏറ്റവും സുന്ദരിയായ സ്ത്രീയാണ്. എങ്ങനെയാണോ നിങ്ങളുടെ ശരീരമുള്ളത് അതുപോലെ തന്നെ കാണുക.''

നടിയും അവതാരകയുമായ പേളിയും നടൻ ശ്രീനിഷും ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിൽ വച്ചാണ് പ്രണയത്തിലാവുന്നത്. ‘പേളിഷ്’ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന പേളി-ശ്രീനിഷ് ദമ്പതികൾക്ക് അടുത്തിടെയാണ് മകൾ പിറന്നത്. മേയ് ആറിന് ഇരുവരും രണ്ടാം വിവാഹവാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു.

Read more: ഒന്നായിട്ട് രണ്ടു വർഷം, ശ്രീനിഷിനൊപ്പമുളള മനോഹര വീഡിയോ പങ്കു വച്ച് പേളി മാണി

Pearley Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: