ഒന്നായിട്ട് രണ്ടു വർഷം, ശ്രീനിഷിനൊപ്പമുളള മനോഹര വീഡിയോ പങ്കു വച്ച് പേളി മാണി

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും

Pearley maaney, srinish aravind, ie malayalam

രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ഇത്തവണ വിവാഹ വാർഷികം ആഘോഷിക്കാൻ മറ്റൊരാൾ കൂടിയുണ്ട്, ഇരുവരുടെയും മകൾ നില. മകൾ ജനിച്ചശേഷമുളള ആദ്യ വിവാഹ വാർഷികം ആഘോഷിക്കുകയാണ് പേളിയും ശ്രീനിഷും.

വിവാഹ വാർഷിക ദിനത്തിൽ ശ്രീനിഷിനൊപ്പമുളള മനോഹരമായൊരു വീഡിയോയാണ് പേളി പങ്കു വച്ചിരിക്കുന്നത്. അതേസമയം, വിവാഹദിനത്തിൽ നിന്നുള്ളൊരു ചിത്രം പങ്കുവച്ചാണ് ശ്രീനിഷ് പേളിക്ക് ആശംസകൾ നേർന്നത്.

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്. പേളിഷ്​ എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.

Read More: വയർ കുറച്ച് പഴയ ഷേപ്പിലായതല്ല, ബാൻഡ് ധരിച്ചതാണ്; വീഡിയോയിലൂടെ വെളിപ്പെടുത്തി പേളി

കഴിഞ്ഞ മാർച്ചിലാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. ”അവളെ ആദ്യമായി ഞങ്ങൾ കയ്യിലെടുത്തപ്പോൾ ചന്ദ്രനെ കയ്യിൽ പിടിച്ചിരിക്കുന്ന പോലത്തെ അനുഭവമാണ് ഞങ്ങൾക്കുണ്ടായത്. വളരെ വിലപ്പെട്ടത്. അത്തരമൊരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. അത് ശുദ്ധവും ദൈവികവുമായി അനുഭവപ്പെട്ടു. അതിനാലാണ് ചന്ദ്രൻ എന്നർഥം വരുന്ന നില എന്ന പേര് അവൾക്ക് നൽകിയത്.” എന്നാണ് മകളുടെ പേര് വെളിപ്പെടുത്തികൊണ്ട് പേളി കുറിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearley maaney srinish aravind second wedding anniversary495368

Next Story
പൃഥ്വിരാജും തിലകൻ ചേട്ടനുമൊഴികെ മറ്റെല്ലാവരും മാപ്പു പറഞ്ഞു; ‘സത്യം’ വഴിവച്ച മാറ്റങ്ങളെക്കുറിച്ച് വിനയൻsathyam movie, sathyam movie prithviraj, sathyam movie songs, sathyam movie watch online, vinayan, thilakan, thilakan movies
The moderation of comments is automated and not cleared manually by malayalam.indianexpress.com