scorecardresearch

രണ്ടുവർഷങ്ങൾക്കിപ്പുറം പ്രിയകൂട്ടുകാരിയെ കണ്ടപ്പോൾ; പേളിയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ജിപി

"അവളും അവളുടെ ചിന്തകളും മറ്റെവിടെയോ ആണ്," ജിപി കുറിക്കുന്നു

"അവളും അവളുടെ ചിന്തകളും മറ്റെവിടെയോ ആണ്," ജിപി കുറിക്കുന്നു

author-image
Entertainment Desk
New Update
Pearle Maaney, പേളി മാണി, Govind Padmasoorya, ജിപി, nila baby, നില

മിനിസ്ക്രീനിലെ സെലബ്രിറ്റി അവതാരകരാണ് പേളി മാണിയും ജിപി എന്നു വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യയും. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോ ആയ ഡി ഫോർ ഡാൻസിലൂടെയാണ് പേളിയും ജിപിയും കൂടുതൽ ശ്രദ്ധ നേടുന്നത്. പേളി- ജിപി കോമ്പോ മിനിസ്ക്രീൻ പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ടതാണ്. യഥാർത്ഥ ജീവിതത്തിലും നല്ല സുഹൃത്തുക്കളാണ് ഇരുവരും.

Advertisment

ഇപ്പോഴിതാ, ഏറെ നാളുകൾക്കുശേഷം പ്രിയകൂട്ടുകാരിയെ നേരിൽ കണ്ട സന്തോഷം പങ്കുവയ്ക്കുകയാണ് ജിപി. "രണ്ടു വർഷങ്ങൾക്കു ശേഷം അവളെ കണ്ടപ്പോൾ. അവൾക്കൊപ്പം എത്രയോ നാളുകൾക്ക് ശേഷം ഹോസ്റ്റിംഗ് ചെയ്യുമ്പോൾ. പക്ഷേ, ഞങ്ങളുടെ കെമിസ്ട്രി എപ്പോഴും മികച്ചതാണ്," ജിപി പറയുന്നു.

"ഈ ചിത്രത്തിൽ നിങ്ങൾ എങ്ങനെ കാണുന്നതുപോലെ, ഞാനും രസകരമായൊരു കാര്യം ശ്രദ്ധിച്ചു, അവളും അവളുടെ ചിന്തകളും മറ്റെവിടെയോ ആണ്," ജിപി കുറിക്കുന്നു.

Advertisment

സൈമ അവാർഡ്സിനിടയിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. പേളിയ്ക്കും ശ്രീനിഷിനുമൊപ്പം മകൾ നിലയും സൈമ അവാർഡ് വേദിയിലെത്തിയിരുന്നു.

Read more: നിലയുടെ ആദ്യ വിമാന യാത്രാ വിശേഷങ്ങളുമായി പേളി മാണി; വീഡിയോ

Pearley Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: