മകൾ നില ജനിച്ചതിനുശേഷം അവളുടെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കിടാൻ മടിക്കാത്ത താരമാണ് പേളി മാണി. തന്റെ യൂട്യൂബ് ചാനലിലൂടെ നില മോളുടെ കുഞ്ഞു കുഞ്ഞു വിശേഷങ്ങളുടെ വീഡിയോ പേളി പങ്കിടാറുണ്ട്. അച്ഛനും അമ്മയ്ക്കും ഒപ്പമുളള നിലയുടെ ആദ്യ വിമാന യാത്രയുടെ വിശേഷങ്ങളാണ് ഇപ്പോൾ പേളി ആരാധകർക്കായി പങ്കുവച്ചിട്ടുളളത്.
സൈമ അവാർഡ് നിശയിൽ പങ്കെടുക്കാനാണ് പേളി കുടുംബ സമേതം ഹൈദരാബാദിലേക്ക് പോയത്. വീട്ടിൽനിന്നും ഹൈദരാബാദിൽ എത്തുന്നതുവരെയുളള ഓരോ നിമിഷങ്ങളും പേളി പങ്കുവച്ച വീഡിയോയിലുണ്ട്. നില മോളാണ് വീഡിയോയിലെ താരം.
ബിഗ് ബോസ് ഷോ മുതൽ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി മറിയാവരാണ് പേളിയും ശ്രീനിഷും. ഇപ്പോൾ അവരുടെ മകൾ നിലയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇവർക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇവരുടെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ആവേശത്തോടെ ഏറ്റെടുക്കാറുണ്ട്.
Read More: അമ്മയുടെ നെഞ്ചിൽ ചാഞ്ഞുറങ്ങി നില; ദൈവം തന്ന വരദാനമെന്ന് പേളി മാണി