scorecardresearch

പാര്‍വ്വതിയ്ക്കൊപ്പം ടൊവീനോ തോമസ്‌, ആസിഫ് അലി എന്നിവര്‍ എത്തുന്ന 'ഉയരെ' ചിത്രീകരണം ആരംഭിച്ചു

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉയരെ'

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉയരെ'

author-image
WebDesk
New Update
Parvathy Thiruvoth Tovino Thomas Asif Ali Uyare Shooting

Parvathy Thiruvoth Tovino Thomas Asif Ali Uyare Shooting

ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ ജീവിതം ആസ്പദമാക്കി മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ഉയരെ'യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പാര്‍വ്വതി തിരുവോത്താണ്. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി വെള്ളിത്തിരയിലെത്തും.

Advertisment

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഉയരെ'. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളെന്നും, ചിത്രീകരണത്തിനായി എത്ര ദിവസം വേണ്ടി വരുമെന്ന് ഇപ്പോള്‍ തീരുമാനമായിട്ടില്ലെന്നും തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ബോബി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

Read More: അതിജീവനത്തിന്റെ കഥയുമായി പാർവ്വതിയുടെ അടുത്ത ചിത്രം

ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കി ബോളിവുഡില്‍ മേഘ്‌ന ഗുല്‍സാര്‍ സിനിമ ഒരുക്കുന്നുണ്ട്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. എന്നാല്‍ 'ഉയരെ' എന്ന ചിത്രം യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയല്ല ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ പല്ലവി എന്ന കഥാപാത്രത്തെയാണ് പാര്‍വ്വതി അവതരിപ്പിക്കുന്നത്.

Advertisment

publive-image

കഥാപാത്രമാകുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പാര്‍വ്വതി ആഗ്രയിലെ 'ഷീറോസ്' കഫെയില്‍ എത്തിയിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു കൂട്ടം സ്ത്രീകളാണ് ഇതിന്റെ നടത്തിപ്പുകാര്‍. അവരുടെ ജീവിതം പഠിക്കാനായാണ് പാര്‍വ്വതി ഷീറോസില്‍ എത്തിയത്.

"ഷീറോസില്‍ നിന്നും കിട്ടിയ പിന്തുണയ്ക്കും അനുഗ്രഹത്തിനും അകമഴിഞ്ഞ നന്ദിയുണ്ട്. ആസിഡ് ആക്രമണത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ പലരുണ്ടെങ്കിലും അതിലെ അതിജീവിച്ചവരാണ് കൂടുതല്‍. അത്തരത്തില്‍ ഉള്ള ദൃഢവിശ്വാസത്തിലും തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസത്തിലും നിന്നും പിറന്നതാണ് പല്ലവി. ഈ ശക്തിയെ സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ കിട്ടിയ അവസരത്തിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു", പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചു. ഷീറോസും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്.

publive-image ഷെനുക, ഷെഗ്‌ന, ഷെര്‍ഗ

മലയാളത്തിലെ പ്രധാനപ്പെട്ട പ്രൊഡക്ഷന്‍ ബാനറുകളില്‍ ഒന്നായ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ചെറിയ ഒരിടവേളയ്ക്ക് ശേഷം തിരിച്ചു വരുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സാരഥിയായ പി.വി.ഗംഗാധരന്റെ മക്കളായ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവരാണ് എസ്. ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ഇവരുടെ ആദ്യ ചിത്രമാണിത്.

Asif Ali Tovino Thomas Parvathy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: