scorecardresearch

പി.സി.ജോര്‍ജിനെതിരെ പാര്‍വ്വതിയും; 'വായമൂടല്‍' ഹാഷ്‌ടാഗിന് താരത്തിന്റെ പിന്തുണ

'വായമൂടെടാ പിസി' എന്ന പേരിലാണ് പി.സി.ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് ക്യാംപെയ്ന്‍ നടക്കുന്നത്

'വായമൂടെടാ പിസി' എന്ന പേരിലാണ് പി.സി.ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് ക്യാംപെയ്ന്‍ നടക്കുന്നത്

author-image
WebDesk
New Update
പി.സി.ജോര്‍ജിനെതിരെ പാര്‍വ്വതിയും; 'വായമൂടല്‍' ഹാഷ്‌ടാഗിന് താരത്തിന്റെ പിന്തുണ

കേരളത്തിലെ കന്യാസ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ച എംഎല്‍എ പി.സി.ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ക്യാംപെയിനില്‍ കൈകോര്‍ത്ത് നടി പാര്‍വ്വതിയും. ഈ ക്യാംപെയിനിനെക്കുറിച്ച് അഭിമാനമുണ്ടെന്നും ഇയാളുടെ അറപ്പുളവാക്കുന്ന തരത്തിലുള്ള സംസാരം നിര്‍ത്തണമെന്നും പറഞ്ഞ പാര്‍വ്വതി, പരാതിപ്പെട്ട കന്യാസ്ത്രീയേയും അവരുടെ ധീരതയേയും സല്യൂട്ട് ചെയ്യുന്നുവെന്നും പറഞ്ഞു.

Advertisment

'വായമൂടെടാ പിസി' എന്ന പേരിലാണ് പി.സി.ജോര്‍ജിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് ക്യാംപെയ്ന്‍ നടക്കുന്നത്. ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയേയും അവരെ പിന്തുണച്ച് രംഗത്തെത്തിയവരേയും അധിക്ഷേപിച്ചു കൊണ്ട് പി.സി.ജോര്‍ജ് സംസാരിച്ചിരുന്നു. ഇതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

Read More: കന്യാസ്ത്രീയെ അധിക്ഷേപിച്ച് ശ്രദ്ധ നേടാന്‍ ശ്രമിക്കുന്നവരെ അവഗണിക്കുകയാണ് വേണ്ടതെന്ന് ശബാന ആസ്‌മി

Advertisment

വിഷയം ദേശീയതലത്തില്‍ വരെ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, കന്യാസ്ത്രീകളെ അധിക്ഷേപിച്ചും വ്യക്തിഹത്യ നടത്തിയുമൊക്കെ മുന്നോട്ടു വരുന്ന പ്രതിലോമശക്തികള്‍ക്കെതിരെ സമൂഹത്തിലെ സാധാരണക്കാര്‍ മുതല്‍ സെലബ്രിറ്റികള്‍ വരെ മുന്നോട്ടു വന്നു കൊണ്ടിരിക്കുകയാണ്.

'ലജ്ജാകരവും അറപ്പുളവാക്കുന്നതുമായ സംഭവങ്ങളാണ് നടക്കുന്നത്. രാഷ്ട്രീയപരവും മതപരവുമായ അഴിമതികള്‍ രാജ്യത്തെ വിഘടിപ്പിക്കുകയാണ്. ഛര്‍ദ്ദിക്കാന്‍ തോന്നുന്നു,'' കേരളത്തിലെ കന്യാസ്ത്രീകളും സഭയും തമ്മിലുള്ള പ്രശ്‌നത്തില്‍ പി.സി.ജോര്‍ജ് നടത്തിയ വിവാദ പ്രസ്താവനകള്‍ക്കെതിരെ ബോളിവുഡ് നടി സ്വരാ ഭാസ്‌കര്‍ ട്വീറ്റ് ചെയ്തിരുന്നു.

എന്നാല്‍ സ്വരയുടെ ട്വീറ്റിന് മറുപടിയുമായെത്തിയ ബോളിവുഡ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിയും കന്യാസ്ത്രീയെ അധിക്ഷേപിക്കുന്ന തരത്തിലാണ് സംസാരിച്ചത്. ഇതിനെ വിമര്‍ശിച്ച് നടിയും മുന്‍ രാജ്യസഭാംഗവുമായ ശബാന ആസ്മി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Shabana Azmi Parvathy Pc George

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: