/indian-express-malayalam/media/media_files/uploads/2019/11/Parvathy-Nivin-Roshan.jpg)
നിവിന്‍ പോളിയെ കേന്ദ്ര കഥാപാത്രമാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോന്‍’ പ്രേക്ഷക ശ്രദ്ധനേടി മുന്നേറുകയാണ്. എങ്ങുനിന്നും മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമാ രംഗത്തുള്ളവര്‍ തന്നെ മൂത്തോന്‍ നല്‍കിയ അനുഭവത്തെ ഏറെ പുകഴ്ത്തുകയാണ്. അക്ബറും അമീറും മനസിൽനിന്ന് പോകുന്നില്ലെന്നാണ് ‘മൂത്തോന്‍’ രണ്ടാം തവണയും കണ്ട നടി പാർവതി പറയുന്നത്.
''മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം മൂത്തോൻ രണ്ടാമത്തെ തവണയും കണ്ടു. എന്താണ് അച്ഛനും അമ്മയും ചിത്രത്തെക്കുറിച്ച് പറയുകയെന്ന് സംശയമുണ്ടായിരുന്നു. പക്ഷെ അവർ കൂടുതൽ സമയവും നിശബ്ദരായിരുന്നു. ഞാൻ കൂടുതൽ ചോദിച്ചില്ല. രാവിലെ എണീറ്റപ്പോൾ അമ്മ ഇരുന്ന് ചിന്തിക്കുന്നതാണ് കണ്ടത് ''.
'എന്തൊക്കെ പറഞ്ഞാലും രാവിലെ എണീറ്റപ്പോ മനസ്സ് നിറയെ അക്ബറും അമീറും' എന്നായിരുന്നു അമ്മ പറഞ്ഞതെന്നും പാർവതി ട്വിറ്ററിൽ കുറിച്ചു.
#Moothon I watched Moothon a second time. Yesterday with my parents and friends. I was skeptical about what my parents would have to say. They were mostly silent. I didn’t probe much. Woke up this morning to my mother thinking out loud.. (1/2)
— Parvathy Thiruvothu (@parvatweets) November 17, 2019
“എന്തൊക്കെ പറഞ്ഞാലും, രാവിലെ എണീറ്റപ്പോമനസ്സ് നിറയെ അഖബറും അമീറും” (Whatever said and done, when I woke up this morning my heart is full of Akhbar and Aamir) @geetumohandas@NivinOfficial#roshanmathew
— Parvathy Thiruvothu (@parvatweets) November 17, 2019
കടലുപോലെ തിരയടിക്കുന്നതും ചോരപോലെ ചുവക്കുന്നതുമായ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന സിനിമയാണ് ‘മൂത്തോന്‍’ എന്നായിരുന്നു ചിത്രം കണ്ട നടി മഞ്ജു വാരിയര്‍ പറഞ്ഞത്. ''പലരും പറയാൻ മടിക്കുന്ന സത്യങ്ങളാണ് ഗീതു മോഹൻദാസ് മൂത്തോനിൽ പറയുന്നത്. മലയാളസിനിമ ഇന്നേവരെ കടന്നുചെന്നിട്ടില്ലാത്ത ചില ഇടങ്ങളെ ‘മൂത്തോൻ’ കാണിച്ചുതരുന്നു. മനുഷ്യൻ എന്ന പദത്തെ ഏറ്റവും ഭംഗിയോടെ അത് അഭിസംബോധന ചെയ്യുന്നു. ഈ സിനിമ നിങ്ങൾക്ക് ഉള്ളിൽ തട്ടുന്ന അനുഭവം തന്നെയാകും. ഗീതുവിനും നിവിനും രാജീവ് രവിക്കും അനുരാഗ് കശ്യപിനും മൂത്തോന്റെ ഭാഗമായ മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ,'' മഞ്ജു വാരിയർ പറഞ്ഞു.
ടൊറന്റോ ഫെസ്റ്റിവലിലും മുംബൈ ചലച്ചിത്രമേളയിലുമെല്ലാം മികച്ച പ്രതികരണം നേടിയശേഷമാണ് ഗീതു മോഹൻദാസിന്റെ ‘മൂത്തോൻ’ തിയറ്ററുകളിലെത്തിയത്.
Read More: കടലുപോലെ തിരയടിക്കുന്ന യാഥാര്‍ഥ്യങ്ങള്‍; 'മൂത്തോന്‍' ഗംഭീരമെന്ന് മഞ്ജു
ലക്ഷദ്വീപിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗീതു മോഹൻദാസ് തന്നെയാണ്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. ജെഎആർ പിക്ചേഴ്സ്, മിനി സ്റ്റുഡിയോ തുടങ്ങിയ നിർമാണ കമ്പനികളുടെ ബാനറിൽ അനുരാഗ് കശ്യപ്, വിനോദ് കുമാർ, അലൻ മാക്അലക്സ്, അജയ് ജി.റായ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
കാമാത്തിപുര, ലക്ഷദ്വീപ് തുടങ്ങിയ ഇടങ്ങളിലെ യഥാർത്ഥ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സൺഡാൻസ് സ്ക്രീൻറൈറ്റേഴ്സ് ലാബിന്റെ ഭാഗമായ ചിത്രം ഗ്ലോബൽ ഫിലിംമേക്കിങ് അവാർഡ് കരസ്ഥമാക്കിയിരുന്നു.
‘ലയേഴ്‌സ് ഡയസി’നു ശേഷം ഗീതു സംവിധായികയാവുന്ന ചിത്രമെന്ന പ്രത്യേകതയും ‘മൂത്തോനു’ണ്ട്. ഓസ്കാർ അവാർഡുകളിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയും ‘ലയേഴ്സ് ഡയസ്’ സ്വന്തമാക്കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.