/indian-express-malayalam/media/media_files/2025/03/01/lQe8VIFLu8Kg3ZdWaZZd.jpg)
Pariwar OTT Release
Pariwar OTT Release Date and Platform: ജഗദീഷിനെയും ഇന്ദ്രൻസിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവും ഫഹദ് നന്ദുവും തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'പരിവാർ.' മുഴുനീള കോമഡി ചിത്രമായി ഒരുക്കിയിരിക്കുന്ന പരിവാർ ഒടിടിയിലൂടെ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.
ജഗദീഷ്, ഇന്ദ്രൻസ് എന്നിവരെ കൂടാതെ പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ്, സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Also Read: പരാതിക്കാരായ ഞങ്ങളോട് പൊലീസ് മോശമായി പെരുമാറി; പൊട്ടിക്കരഞ്ഞ് രേണു സുധി
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവ്, സജീവ് പി.കെ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. അൽഫാസ് ജഹാംഗീറാണ് പരിവാറിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. വി.എസ് വിശാൽ ആണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.
Also Read: വഞ്ചനാ കേസ്; സൗബിൻ അടക്കം മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്ക് മുൻകൂര്‍ ജാമ്യം
Pariwar OTT: പരിവാർ ഒടിടി
ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് പരിവാർ ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു.
Read More: വാട്ട്‌സ്ആപ്പിൽ അശ്ലീല സന്ദേശം അയച്ചു, നിരന്തരം ശല്യം ചെയ്തു, ഒടുവിൽ ഞാൻ അയാളെ തല്ലി: വെളിപ്പെടുത്തി ചിലങ്ക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us