/indian-express-malayalam/media/media_files/uploads/2021/06/Parineeti-Chopra-Turkey-vacation-IG-1200.jpg)
പരിനീതി ചോപ്രയുടെ ഏറ്റവും പുതിയ ചിത്രം 'സന്ദീപ് ഔർ പിങ്കി ഫറാർ' നെറ്റ്ഫ്ലിക്സിൽ പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. കഴിഞ്ഞ ദിവസം സിനിമയേക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കാൻ ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പരിനീതി ഒരു അവസരം നൽകിയിരുന്നു അതിനിടയിൽ വന്ന ഒരു ചോദ്യവും പരിനീതിയുടെ ഉത്തരവുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
അവധിയാഘോഷിക്കുന്നതിനായി പരിനീതി തുർക്കിയിലാണ് ഇപ്പോൾ. കോവിഡിനെ തുടർന്ന് ഇന്ത്യയിൽ ലോക്ക്ഡൗണും യാത്രാവിലക്കും നിലനിൽക്കുന്ന സാഹചര്യത്തിൽ പരിനീതി എങ്ങനെ തുർക്കിയിൽ എത്തിയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ആരാധകരുടെ ചോദ്യത്തിന്, "ഇന്ത്യയിൽ നിന്നും മിക്കവർക്കും യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ ഞാൻ ഇത് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു, മാർച്ച് മുതൽ ഞാൻ രാജ്യത്തിന് പുറത്താണ്. ഈ പ്രയാസകരമായ സമയത്തും സ്വതന്ത്രമായി യാത്ര ചെയ്യാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ഈ ഭാഗ്യത്തെ ഞാൻ നിസ്സാരമായി കാണുന്നുമില്ല" എന്നായിരുന്നു പരിനീതിയുടെ മറുപടി.
/indian-express-malayalam/media/media_files/uploads/2021/06/Parineeti-Turkey.jpg)
തുർക്കിയിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങളും പരിനീതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. തുർക്കിയിലെ മനോഹരമായ ബീച്ചുകളുടെ ഉൾപ്പടെയുള്ള ചിത്രങ്ങളാണ് പരിനീതി പങ്കുവച്ചിരിക്കുന്നത്. പരിനീതിയുടെ ചിത്രങ്ങൾക്ക് കസിനും നടിയുമായ പ്രിയങ്ക ചോപ്ര കമന്റ് ചെയ്തിട്ടുണ്ട്.
Read Also: എ ആർ റഹ്മാന്റെ മാസ്കിന്റെ വില കേട്ട് അമ്പരന്ന് സോഷ്യൽ മീഡിയ
സിനിമ സംബന്ധിച്ച ചോദ്യങ്ങൾക്കും പരിനീതി മറുപടി നൽകിയിട്ടുണ്ട്. നേരത്തെ ചിത്രത്തിന്റെ റേറ്റിങ് കൂടിയപ്പോൾ പരിനീതി അത് ആരാധകരുമായി പങ്കുവച്ചിരുന്നു. ബാഡ്മിന്റൺ താരം സൈന നെഹ്‌വാളിന്റെ ജീവിതം പറയുന്ന ചിത്രമാണ് പരിനീതിയുടെ പുറത്തിറങ്ങിയ മറ്റൊരു ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.