scorecardresearch

എ ആർ റഹ്മാന്റെ മാസ്കിന്റെ വില കേട്ട് അമ്പരന്ന് സോഷ്യൽ മീഡിയ

മകൻ അമീനൊപ്പം കോവിഡ് വാക്സിൻ സ്വീകരിക്കാൻ എത്തിയപ്പോൾ റഹ്മാൻ ധരിച്ച മാസ്കാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

A R Rahman, A R Rahman son, A R Rahman mask rate

ചെന്നൈയിലെ വാക്സിനേഷൻ സെന്ററിൽ നിന്നും വാക്സിൻ സ്വീകരിച്ച ശേഷം മകനൊപ്പം നിൽക്കുന്ന ഒരു ചിത്രം എ ആർ റഹ്മാൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. ചിത്രത്തിൽ ഇരുവരും ധരിച്ച മാസ്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.

കാഴ്ചയിൽ സിമ്പിൾ ആണെന്നു തോന്നുമെങ്കിലും ഈ മാസ്ക് അൽപ്പം റോയലാണ്. വായു മലിനീകരണത്തിൽ നിന്നും സംരക്ഷണം നൽകുന്ന ഡ്യുവൽ എച്ച് 13 ഗ്രേഡ് എച്ച് ഇപിഎ ഫിൽട്ടർ ഉള്ള മാസ്കാണ് ഇത്. ഏകദേശം 18,148 രൂപയോളമാണ് ഇതിന്റെ വില. ഓട്ടോ സാനിറ്റൈസിങ് യുവി സ്റ്റെറിലൈസിങ് സംവിധാനവും ഈ മാസ്കിലുണ്ട്.

Read more: ഈ മാസ്ക് അൽപം സ്പെഷലാണ്; മമ്മൂട്ടിയുടെ മാസ്കിനു പിന്നാലെ ആരാധകർ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ar rahman wearing lg puricare wearable air purifier mask

Best of Express