scorecardresearch

നോ കിസ്..നോ കിസ്; രസകരമായ ട്രെയ്‌ലറുമായി 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'

നർമത്തിൽ ചാലിച്ചുള്ളതാണ് 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ

നർമത്തിൽ ചാലിച്ചുള്ളതാണ് 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ

author-image
Entertainment Desk
New Update
നോ കിസ്..നോ കിസ്; രസകരമായ ട്രെയ്‌ലറുമായി 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'

'വെടിവഴിപാട്' എന്ന സിനിമയ്‌ക്കു ശേഷം ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കി. വളരെ രസകരമായ ട്രെയ്‌ലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

Advertisment

ഹാസ്യത്തിനു പ്രധാന്യം നൽകിയുള്ള രണ്ട് മിനിറ്റും 17 സെക്കൻഡും ദെെർഘ്യമുള്ള ട്രെയ്‌ലറാണിത്. ഒരു വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളും സമൂഹത്തിലുണ്ടാകുന്ന സാഹചര്യങ്ങളും നർമത്തിൽ ചാലിച്ചുള്ളതാണ് 'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ.

Read Also: ഫെെറ്റ് ചെയ്‌തിട്ട് എണീക്കാൻ പറ്റാത്ത അവസ്ഥയായി; ബിജു മേനോനെ ട്രോളി പൃഥ്വി, ഒടുവിൽ കയ്യടി

വിനയ്‌ ഫോർട്ട്‌, സ്രിന്ദ, ശാന്തി ബാലകൃഷ്ണൻ (തരംഗം നായിക) അരുൺ കുര്യൻ (ആനന്ദം), ടിനി ടോം, അലൻസിയർ, അനുമോൾ, അനിൽ നെടുമങ്ങാട് തുടങ്ങിയവരാണ്‌ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ആഭാസം എന്ന ചിത്രത്തിന്റെ നിർമ്മാതാവ്‌ സഞ്ജു ഉണ്ണിത്താനാണ്‌ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ചിത്രത്തിന്റെ നിമാതാവ്.

Advertisment

സിനിമയുടെ ടീസറും ഒരു ഗാനവും നേരത്തെ പുറത്തിറങ്ങിയിരുന്നു. രണ്ടും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Trailer Film

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: