/indian-express-malayalam/media/media_files/uploads/2022/10/Palthu-Janwar-OTT.jpg)
Palthu Janwar OTT: ബേസിൽ ജോസഫ് കേന്ദ്രകഥാപാത്രമായി എത്തിയ പാൽതു ജാൻവർ ഒടിടിയിലേക്ക്. നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്ത പാല്‍തു ജാന്‍വര്‍ ഒക്‌ടോബര്‍ 14ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കും. ഇഷ്ടമില്ലാത്ത ജോലിയില്‍ പ്രവേശിക്കേണ്ടി വരുന്ന ഒരു ചെറുപ്പക്കാരന്റെ ബുദ്ധിമുട്ടുകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഓണക്കാലത്ത് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണം നേടാനായിരുന്നു.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. തനി മലയോര മേഖലയായ ഒരു ഗ്രാമത്തിലെ മൃഗാശുപത്രിയില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറായി ജോലിക്ക് കയറുന്ന പ്രസൂണ്‍ പലവിധത്തിലുള്ള വെല്ലുവിളികളെ നേരിടുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
വിനോയ് തോമസും അനീഷ് അഞ്ജലിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ബേസില്‍ ജോസഫിന് പുറമെ ജോണി ആന്റണി, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ് തുടങ്ങി നിരവധി പ്രമുഖര്‍ ഈ ചിത്രത്തില്‍ അണിനിരക്കുന്നു. രണദിവെ ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിന്‍ വര്‍ഗീസാണ് നിര്‍വ്വഹിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.