scorecardresearch
Latest News

October OTT Release: ഒക്ടോബറിൽ ഒടിടിയിലെത്തുന്ന ചിത്രങ്ങള്‍

Malayalam Latest OTT Release: നെറ്റ്ഫ്ളിക്സ്, മനോരമ മാക്സ്, സോണി ലിവ്,സീ 5, സൺ നെക്സ്റ്റ് തുടങ്ങി വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ കാണാവുന്ന ഏറ്റവും പുതിയ മലയാള ചിത്രങ്ങൾ

October OTT Release: ഒക്ടോബറിൽ ഒടിടിയിലെത്തുന്ന ചിത്രങ്ങള്‍

New Malayalam movies on Netflix, Zee 5, Manorama Max, Sony Live, Saina Play and Sun NXT: തീയറ്ററുകളില്‍ എത്തി വലിയ ആഘോഷ പ്രകടനങ്ങളൊന്നുമില്ലാതെ മടങ്ങേണ്ടി വന്ന സിനിമകളാണ് ഒക്ടോബര്‍ മാസം ഒ ടി ടിയിലെത്തുന്നത്. കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഒറ്റ്, ബിജു മേനോന്‍ ചിത്രം ഒരു തെക്കന്‍ തല്ലു കേസ്, നേരിട്ടു ഒ ടി ടി യി റിലീസിനെത്തിയ ജയസൂര്യ ചിത്രം ഈശോ ഇവയെല്ലാം ഉള്‍പ്പെടുന്നുണ്ട്.നെറ്ഫ്ലിക്സ്,സൺ നെക്സ്റ്റ്, മനോരമ മാക്സ്,സോണി ലീവ്, സീ 5, സൈന പ്ലേ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ഒക്ടോബര്‍ മാസത്തിൽ റിലീസ് ചെയ്ത ചിത്രങ്ങൾ ഏതെല്ലാമാണെന്നു നോക്കാം

Netflix releases: നെറ്റ്ഫ്ലിക്സില്‍ കാണാവുന്ന ചിത്രങ്ങള്‍

Oru Thekkan Thallu Case OTT:ഒരു തെക്കന്‍ തല്ലു കേസ്

ശ്രീജിത്ത് എന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബിജു മേനോനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 6നു നെറ്റഫ്‌ളിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. രാജേഷ് പിന്നാടന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ജി ആര്‍ ഇന്ദുഗോപന്റെ ‘ അമ്മിണിപ്പിളള വെട്ടുകേസ്’ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയുളളതാണ്. റോഷന്‍ മാത്യു, പത്മപ്രിയ, നിമിഷ സജയന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Sony Live releases: സോണി ലീവില്‍ കാണാവുന്ന ചിത്രങ്ങള്‍

Eeesho OTT:ഈശോ

ജയസൂര്യ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമാണ് ‘ ഈശോ’. സുനീഷ് വരനാട് തിരക്കഥ എഴുതിയിരിക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്നതാണ്. അരുണ്‍ നാരായണ്‍ നിര്‍മ്മിച്ച ചിത്രം ഒക്ടോബര്‍ 5 നാണ് ഒ ടി ടിയിലെത്തിയത്. ജാഫര്‍ ഇടുക്കി, സുരേഷ് കൃഷ്ണ, ജോണി ആന്റണി, അക്ഷര കിഷോര്‍ എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Manorama Max releases: മനോരമ മാക്‌സില്‍ കാണാവുന്ന ചിത്രങ്ങള്‍

Solamante Theneechakal OTT:സോളമന്റെ തേനീച്ചകള്‍

പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ സോളമന്റെ തേനീച്ചകള്‍’. ദര്‍ശന എസ് നായര്‍, വിന്‍സി അലോഷ്യസ്, ശംഭു മോനോന്‍, ആഡിസ് ആന്റണി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. എല്‍ ജെ ഫിലിംസ് നിര്‍മ്മിച്ച ചിത്രം ഒക്ടോബര്‍ 1 നാണ് ഒ ടി ടിയിലെത്തിയത്.

Sun NXT releases:സണ്‍ നെക്സ്റ്റില്‍ കാണാവുന്ന ചിത്രങ്ങള്‍

Peace OTT: പീസ്‌

സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജോജു ജോര്‍ജാണ്. രമ്യ നമ്പീശന്‍, അതിഥി രവി, ആശ ശരത്, അര്‍ജുന്‍ സിംഗ് തുടങ്ങിയവരാണ് മറ്റു വേഷങ്ങളില്‍ എത്തുന്നത്. ജുബേര്‍ മുഹമ്മദ് സംഗീതം ഒരുക്കുന്ന ചിത്രം ഒക്ടോബര്‍ 5 നാണ് ഒ ടി ടി റിലീസിനെത്തിയത്.

Zee 5 : സീ 5 ല്‍ കാണാവുന്ന ചിത്രങ്ങള്‍

Karthikeya 2 OTT: കാര്‍ത്തികേയ 2

മലയാളി താരം അനുപമ പരമേശ്വരന്‍ നായികയായി എത്തുന്ന ചിത്രത്തിന്റെ സംവിധായകന്‍ ചന്ദു മൊണ്ടേതിയാണ്. ഒക്ടോബര്‍ 5നു സീ 5 വിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്‌. 2014 ലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. നിഖില്‍ സിദ്ധാര്‍ത്ഥയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Saina Play : സൈന പ്ലേയില്‍ കാണാവുന്ന ചിത്രങ്ങള്‍

Ottu OTT: ഒറ്റ്

ഫെലിനി സംവിധാനം ചെയ്ത ഗ്യാങ്ങ്സ്റ്റര്‍ ചിത്രമാണ് ഒറ്റ്. കുഞ്ചാക്കോ ബോബന്‍, അരവിന്ദ് സ്വാമി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. നടന്‍ ആര്യയും, ഷാജി നടേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളം, തമിഴ് എന്നീ രണ്ടു ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. ഒക്ടോബര്‍ 6നു സൈന പ്ലേയിലാണ് ചിത്രം റിലീസിനെത്തുന്നത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: New malayalam movies on netflix zee 5 manorama max sony live saina play and sun nxt